---
title: "തലശ്ശേരി മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം ; വാഴകൃഷി വ്യാപകമായി നശിപ്പിച്ചു"
english_title: "Wild boar nuisance is severe in Thalassery region;Banana cultivation was extensively destroyed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193786/wild-boar-nuisance-is-severe-in-thalassery-regionbanana-cultivation-was-extensively-destroyed"
published_at: "2024-03-23T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe7857942ac_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരി മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം ; വാഴകൃഷി വ്യാപകമായി നശിപ്പിച്ചു

> **Lead Summary:** ത**ലശേരി: **തലശേരിക്കടുത്ത് വടക്കുമ്പാട് പ്രദേശത്താണ് കാട്ടുപന്നി ശല്യം രൂക്ഷമായുള്ളത്. . വിവിധ കൂട്ടായ്‌മകളുടെ നേതൃത്വത്തിൽ ചെയ്ത വാഴകൃഷി കൂട്ടമായി എത്തിയ കാട്ടുപന്നികൾ വ്യാപകമായി മായി നശിപ്പിച്ചു. സമീപകാലത്തായി എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.

## Article Content

ത**ലശേരി: **തലശേരിക്കടുത്ത് വടക്കുമ്പാട് പ്രദേശത്താണ് കാട്ടുപന്നി ശല്യം രൂക്ഷമായുള്ളത്. . വിവിധ കൂട്ടായ്‌മകളുടെ നേതൃത്വത്തിൽ ചെയ്ത വാഴകൃഷി കൂട്ടമായി എത്തിയ കാട്ടുപന്നികൾ വ്യാപകമായി മായി നശിപ്പിച്ചു. സമീപകാലത്തായി എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.

കഴിഞ്ഞ ദിവസം പഞ്ചായത്തിലെ 16-ാം വാർഡ് ശ്രീനാരായണ സ്‌കൂളിന് സമീപം കണ്ണോളി താഴെ വയലിൽ കൂട്ടമായി എത്തിയ കാട്ടുപന്നികൾ കുലക്കാറായതും കുലച്ചതുമായ 26 ഓളം വാഴകളാണ് നശിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലും ഇവിടങ്ങളിലെ വാഴകൾ കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു.

വിവിധകൂട്ടായ്മ കളുടെ നേതൃത്വത്തിൽ ഒരേക്കറോളം സ്ഥലത്താണ് വാഴ കൃഷിയും പച്ചക്കറി കൃഷിയും നടത്തുന്നത്. തങ്ങളുടെ അധ്വാനത്തിന്റെ ഫലം കാട്ടുപന്നികൾ ഇല്ലാതാക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാത്ത നിസ്സഹായവസ്ഥയിലാണ് കർഷകർ.

നേരത്തെയും പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികൾ കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പല തവണ കാട്ടുപന്നികളെ പിടികൂടിയിരുന്നുവെങ്കിലും കൃഷി നശിപ്പിക്കുന്നത് തുടർക്കഥയാകുമ്പോൾ ശാശ്വത പരിഹാരം എന്താണെന്ന തിന് ഇനിയും ഉത്തരമില്ലാത്ത സാഹചര്യമാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193786/wild-boar-nuisance-is-severe-in-thalassery-regionbanana-cultivation-was-extensively-destroyed)