---
title: "ഷാഫിയെ തലയിലേറ്റി തലശ്ശേരിക്കാർ; ട്രാക്സ്യൂട്ടും ടീഷർട്ടുമണിഞ്ഞ് വോട്ടുതേടി സ്ഥാനാർത്ഥി"
english_title: "Shafi was beheaded by the people of Thalassery;A candidate seeking votes in a tracksuit and a t-shirt"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193836/shafi-was-beheaded-by-the-people-of-thalasserya-candidate-seeking-votes-in-a-tracksuit-and-a-t-shirt"
published_at: "2024-03-23T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe9d5936677_download_(7).jpg"
keywords: []
---

# ഷാഫിയെ തലയിലേറ്റി തലശ്ശേരിക്കാർ; ട്രാക്സ്യൂട്ടും ടീഷർട്ടുമണിഞ്ഞ് വോട്ടുതേടി സ്ഥാനാർത്ഥി

> **Lead Summary:** തലശ്ശേരി: യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് തലശ്ശേരി നഗരത്തിൽ തലയെടുപ്പുള്ള സ്വീകരണം. അതിരാവിലെ ട്രാക്സ്യൂട്ടും ടീഷർട്ടുമണിഞ്ഞ് നാരങ്ങാപുറം മാർക്കറ്റിൽ എത്തിയ ഷാഫിയെ അക്ഷരാർത്ഥത്തിൽ വോട്ടർമാർ തലയിലേറ്റി. പച്ചക്കറി മാർക്കറ്റ്, ഓട്ടോ സ്റ്റാൻഡ്, പുതിയ ബസ്റ്റാൻഡ്, ഷോപ്പിങ് കോംപ്ലക്സുകൾ തുടങ്ങിയ ഇടങ്ങളിലാണ് ഷാഫി വോട്ടുതേടി ഇറങ്ങിയത്.

## Article Content

തലശ്ശേരി: യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് തലശ്ശേരി നഗരത്തിൽ തലയെടുപ്പുള്ള സ്വീകരണം. അതിരാവിലെ ട്രാക്സ്യൂട്ടും ടീഷർട്ടുമണിഞ്ഞ് നാരങ്ങാപുറം മാർക്കറ്റിൽ എത്തിയ ഷാഫിയെ അക്ഷരാർത്ഥത്തിൽ വോട്ടർമാർ തലയിലേറ്റി. പച്ചക്കറി മാർക്കറ്റ്, ഓട്ടോ സ്റ്റാൻഡ്, പുതിയ ബസ്റ്റാൻഡ്, ഷോപ്പിങ് കോംപ്ലക്സുകൾ തുടങ്ങിയ ഇടങ്ങളിലാണ് ഷാഫി വോട്ടുതേടി ഇറങ്ങിയത്.

ആറു മണിയോടെത്തന്നെ ഷാഫിയുടെ പര്യടനം ആരംഭിച്ചിരുന്നു. മാർക്കറ്റിലെ തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, ബസ് യാത്രക്കാർ, കച്ചവടക്കാർ തുടങ്ങി പരമാവധി പേരെ അദ്ദേഹം നേരിൽക്കണ്ടു.

നാട്ടുകാരോട് കുശലം പറഞ്ഞു വോട്ട് ചോദിച്ചു നാലു മണിക്കൂറോളം അദ്ദേഹം ബസ് സ്റ്റാൻ്റ് പരിസരത്ത് ചെലവഴിച്ചു. ഡിസിസി സെക്രട്ടറി അഡ്വ. കെ ശുഹൈബ്, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ ലത്തീഫ്, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.പി അരവിന്ദാക്ഷൻ, ഡിസിസി സെക്രട്ടറി അബൂട്ടി ഹാജി, സജീവ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193836/shafi-was-beheaded-by-the-people-of-thalasserya-candidate-seeking-votes-in-a-tracksuit-and-a-t-shirt)