---
title: "കണ്ണൂരിൽ അലകടൽ പോലെ ജനമൊഴുകി ; പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച്  മുഖ്യമന്ത്രി"
english_title: "People flowed in Kannur like a raging sea;The Chief Minister reiterated that the Citizenship Act will not be implemented in Kerala"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/194091/people-flowed-in-kannur-like-a-raging-seathe-chief-minister-reiterated-that-the-citizenship-act-will-not-be-implemented-in-kerala"
published_at: "2024-03-24T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66004535907da_Untitled-4_copy.jpg"
keywords: []
---

# കണ്ണൂരിൽ അലകടൽ പോലെ ജനമൊഴുകി ; പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച്  മുഖ്യമന്ത്രി

> **Lead Summary:** **കണ്ണൂർ: ** മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത റാലിയിൽ അരലക്ഷത്തോളം പേർ അണിനിരന്നു. ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സിഎഎ വിരുദ്ധ റാലി സംഘടിപ്പിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരായ ജനമുന്നേറ്റമായി കണ്ണൂരിലെ മഹാറാലി മാറി.

## Article Content

**കണ്ണൂർ: ** മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത റാലിയിൽ അരലക്ഷത്തോളം പേർ അണിനിരന്നു. ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സിഎഎ വിരുദ്ധ റാലി സംഘടിപ്പിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരായ ജനമുന്നേറ്റമായി കണ്ണൂരിലെ മഹാറാലി മാറി.

കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. മത സാംസ്കാരിക നേതാക്കളും റാലിയിൽ പങ്കെടുത്തു. സമസ്ത നേതാവ് മുക്കം ഉമർ ഫൈസി,സിറാജ് ദിനപത്രം എംഡി എൻ അലി അബ്‌ദുള്ള,കെ എൻ എം സംസ്ഥാന ഉപാധ്യക്ഷൻ ഹുസൈൻ മടവൂർ, എം ഇ എസ് ചെയർമാൻ ഡോ ഫസൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. റാലിയുടെ ഭാഗമായി കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/194091/people-flowed-in-kannur-like-a-raging-seathe-chief-minister-reiterated-that-the-citizenship-act-will-not-be-implemented-in-kerala)