---
title: "പൈതൃക നഗരിയിൽ വോട്ടഭ്യർത്ഥനയുമായി  കെ.കെ ശൈലജ ;  ഉജ്വല സ്വീകരണം"
english_title: "KK Shailaja appeals for votes in heritage city;Brilliant reception"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/194233/kk-shailaja-appeals-for-votes-in-heritage-citybrilliant-reception"
published_at: "2024-03-25T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660120633368b_Untitled-3_copy.jpg"
keywords: []
---

# പൈതൃക നഗരിയിൽ വോട്ടഭ്യർത്ഥനയുമായി  കെ.കെ ശൈലജ ;  ഉജ്വല സ്വീകരണം

> **Lead Summary:** **വടകര:** വടകര ലോകസഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്നെ കെ.കെ.ശൈലജ ടീച്ചർക്ക് പൈതൃക നഗരിയായ തലശ്ശേരിയിൽ ഉജ്ജ്വല വരവേൽപ്പ്. നേതാക്കൾക്കൊപ്പം അതിരാവിലെ എത്തിയ സ്ഥാനാർത്ഥി പുതിയ ബസ് സ്റ്റാന്റിലെ പച്ചക്കറി - പഴം മാർക്കറ്റിലാണ് ആദ്യമെത്തിയത്.. മാർക്കറ്റിലെ കടയുടമകളും തൊഴിലാളികളും ചേർന്ന് സ്ഥാനാർത്ഥിയെ വരവേറ്റു. തുടർന്ന്‌ ജനറൽ ആശുപത്രി, മത്സ്യ മാർക്കറ്റ്, ടെലി ആശുപത്രി, ഇന്ദിരാ ആശുപത്രി, മലബാർ കാൻസർ സെന്റർ, കിടാരംകുന്ന്, മാഹി ദന്തൽ കോളേജ്, തുടങ്ങി തലശേരിയിലെ വിവിധ ആശുപത്രികളും മറ്റ് സ്ഥാപനങ്ങളും സന്ദർശിച്ചു.

## Article Content

**വടകര:** വടകര ലോകസഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്നെ കെ.കെ.ശൈലജ ടീച്ചർക്ക് പൈതൃക നഗരിയായ തലശ്ശേരിയിൽ ഉജ്ജ്വല വരവേൽപ്പ്. നേതാക്കൾക്കൊപ്പം അതിരാവിലെ എത്തിയ സ്ഥാനാർത്ഥി പുതിയ ബസ് സ്റ്റാന്റിലെ പച്ചക്കറി - പഴം മാർക്കറ്റിലാണ് ആദ്യമെത്തിയത്.. മാർക്കറ്റിലെ കടയുടമകളും തൊഴിലാളികളും ചേർന്ന് സ്ഥാനാർത്ഥിയെ വരവേറ്റു. തുടർന്ന്‌ ജനറൽ ആശുപത്രി, മത്സ്യ മാർക്കറ്റ്, ടെലി ആശുപത്രി, ഇന്ദിരാ ആശുപത്രി, മലബാർ കാൻസർ സെന്റർ, കിടാരംകുന്ന്, മാഹി ദന്തൽ കോളേജ്, തുടങ്ങി തലശേരിയിലെ വിവിധ ആശുപത്രികളും മറ്റ് സ്ഥാപനങ്ങളും സന്ദർശിച്ചു.

ജനറൽ ആശുപത്രിയിൽ സുപ്രണ്ട് ഡോക്ടർ വി.കെ. രാജിവന്റെ നേതൃത്വത്തിൽ ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും ചേർന്ന് ടീച്ചറെ സ്വീകരിച്ചു. മത്സ്യ മാർക്കറ്റിലെത്തിയ ശൈലജ ടീച്ചർ  മത്സ്യ വിൽപന തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളെ പറ്റി ചോദിച്ചറിഞ്ഞു.

വിൽപനക്ക് വച്ച മത്സ്യം ടീച്ചർക്ക് തൊഴിലാളികൾ കൈമാറി. എൽ ഡി എഫ് നേതാക്കളായ എം.സി. പവിത്രൻ, സി.കെ.രമേശൻ, കാരായി രാജൻ,  കാരായി ചന്ദ്രശേഖരൻ, വാഴയിൽ വാസു, സുരാജ് ചിറക്കര, എസ്.ടി. ജയ്സൺ, ടി.പി. ശ്രീധരൻ, സി.പി. ഷൈ ഷൈജൻ, അഡ്വ.എം.എസ്.നിഷാദ്, എം. ബാലൻ, പൊന്ന്യം കൃഷ്ണൻ, കെ.ഭാർഗ്ഗവൻ, അഡ്വ ശ്രീ ശൻ, ഒ. രമേശൻ, കെ.വിനയരാജ് എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. 3 മണിക്ക് കുന്നോത്ത് ദിനേശ്, 3.30ന് റബ്കോ, 4ന് കതിരൂർ ദിനേശ് എന്നിവിടങ്ങളിലും സ്ഥാനാർത്ഥി എത്തും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/194233/kk-shailaja-appeals-for-votes-in-heritage-citybrilliant-reception)