---
title: "കേരള കവിതാ സാഹിത്യ വേദിയുടെ  ചിത്രകലാപുരസ്കാരം തലശേരിയിലെ കെ.എം രാഗേഷിന് ; പുരസ്ക്കാരം വെള്ളിയാഴ്ച സമ്മാനിക്കും "
english_title: "KM Ragesh of Thalassery received the Kerala Kavita Sahitya Vedi Art Award;The award will be presented on Friday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/194262/km-ragesh-of-thalassery-received-the-kerala-kavita-sahitya-vedi-art-awardthe-award-will-be-presented-on-friday"
published_at: "2024-03-25T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66012ef2e8d8d_Untitled-4_copy.jpg"
keywords: []
---

# കേരള കവിതാ സാഹിത്യ വേദിയുടെ  ചിത്രകലാപുരസ്കാരം തലശേരിയിലെ കെ.എം രാഗേഷിന് ; പുരസ്ക്കാരം വെള്ളിയാഴ്ച സമ്മാനിക്കും 

> **Lead Summary:** ***മാഹി: ***കലാ സാഹിത്യ മേഖലയിൽ കഴിഞ്ഞ അര നൂറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന ഉത്തര കേരള കവിതാ സാഹിത്യ വേദിയുടെ ഈ വർഷത്തെ ചിത്രകലാപുരസ്കാരം തലശേരിയിലെ കെ.എം.രാഗേഷിന് . ചെണ്ടമേളം, കളരി അഭ്യാസം, എഴുത്ത്, ചിത്രരചന തുടങ്ങി വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള ബഹുമുഖപ്രതിഭയുടെ ചിത്രകലാ പാടവത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് സാഹിത്യ വേദി വർക്കിംഗ് പ്രസിഡണ്ടും കവിയും കഥാകൃത്തുമായ സോമൻ മാഹി തലശേരിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

***മാഹി: ***കലാ സാഹിത്യ മേഖലയിൽ കഴിഞ്ഞ അര നൂറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന ഉത്തര കേരള കവിതാ സാഹിത്യ വേദിയുടെ ഈ വർഷത്തെ ചിത്രകലാപുരസ്കാരം തലശേരിയിലെ കെ.എം.രാഗേഷിന് . ചെണ്ടമേളം, കളരി അഭ്യാസം, എഴുത്ത്, ചിത്രരചന തുടങ്ങി വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള ബഹുമുഖപ്രതിഭയുടെ ചിത്രകലാ പാടവത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് സാഹിത്യ വേദി വർക്കിംഗ് പ്രസിഡണ്ടും കവിയും കഥാകൃത്തുമായ സോമൻ മാഹി തലശേരിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വെള്ളിയാഴ്ച കണ്ണൂർ എ.കെ.ജി. ആശുപത്രിക്ക് സമീപത്തെ സംഗിത കലാ ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാഗേഷിന് പുരസ്കാരം സമ്മാനിക്കും. 5001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ്  പുരസ്കാരം. രാഗേഷിനെ പൊന്നാട ചാർത്തിയും ആദരിക്കും. തലശ്ശേരി കസ്റ്റംസ് റോഡിൽ ഓൾഡ് ഓട്ടോ സ്പർ പാർട്സ് കട നടത്തുന്ന രാഗേഷ് തന്റെ കരി പുരണ്ട  ജോലിക്കിടയിലാണ് ആരെയും അതിശയിപ്പിക്കുന്ന ചിത്രരചനയും നടത്തുന്നത്. 

മഹാകവികളായ പി.കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി ശ്രീധരമേനോൻ, എന്നിവരുടെ സ്മാരക പ്രഭാഷണങ്ങൾ, ഡോ.എൻ.കെ.ശശിധരന്റെ കവിതയുടെ കനക രേണുക്കൾ എന്ന പുസ്തകത്തിന്റെ ആസ്വാദനം, കവിതാ ഗാനാലാപനം, പ്രഭാഷണം, എന്നീ പരിപാടികൾക്കൊപ്പമാണ് ചിത്ര കലാപുരസ്കാര സമർപ്പണവും നടത്തുന്നത്.

ചടങ്ങുകളുടെ ഉത്ഘാടനവും അവാർഡ് സമർപ്പണവും കണ്ണൂർ കോർ റേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ നിർവ്വഹിക്കും. പ്രൊ. പി.മനോഹരൻ, ഡോ.കുമുള്ളി ശിവരാമൻ, ആർ.എൽ.വി. ധന രേഖ, ആർട്ടിസ്റ്റ് ശശി കല, അക്ഷര ഗുരു കവിയൂർ, സൗമി മട്ടനൂർ, കെ.എൻ, രാധാകൃഷ്ണൻ മാസ്റ്റർ, അഡ്വ. പി.കെ.രവീന്ദ്രൻ, വി.കെ.ഭാസ്കരൻ മാസ്റ്റർ, ഗംഗാധരൻ മാഹി, ഡോ. എൻ.കെ.ശശിന്ദ്രൻ, കെ.എം.രാഗേഷ്, രമാ ബാലൻ എന്നിവർ വിവിധ സെഷനുകളിൽ  സംബന്ധിക്കും. കാർട്ടൂണിസ്റ്റ് എം.അജയകുമാർ, കവയത്രി രതി രവീന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/194262/km-ragesh-of-thalassery-received-the-kerala-kavita-sahitya-vedi-art-awardthe-award-will-be-presented-on-friday)