---
title: "കണ്ണൂരിൽ ബേസ്ബാൾ പരിശീലനത്തിനിടെ കൂറ്റൻ മരം കടപുഴകി; ആറ് വിദ്യാർത്ഥികൾക്ക് പരിക്ക്"
english_title: "Huge tree fell during baseball practice in Kannur;Six students were injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/194271/huge-tree-fell-during-baseball-practice-in-kannursix-students-were-injured"
published_at: "2024-03-25T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66013378a57b9_6600fbedc1fae_kannur.jpg"
keywords: []
---

# കണ്ണൂരിൽ ബേസ്ബാൾ പരിശീലനത്തിനിടെ കൂറ്റൻ മരം കടപുഴകി; ആറ് വിദ്യാർത്ഥികൾക്ക് പരിക്ക്

> **Lead Summary:** ഇ​രി​ട്ടി: ബേ​സ്ബാ​ൾ ജി​ല്ല പ​രി​ശീ​ല​നം ന​ട​ക്കു​ന്ന മൈ​താ​ന​ത്തേ​ക്ക് കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി വീ​ണ് പ​രി​ശീ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. മു​പ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. മ​രം ക​ട​പു​ഴ​കി വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട ഉ​ട​നെ ഇ​തി​നു ചു​വ​ട്ടി​ലാ​യി നി​ന്നി​രു​ന്ന​വ​ർ ഓ​ടി മാ​റി​യ​തി​നാ​ലാ​ണ് വ​ൻ ദു​രി​തം ഒ​ഴി​വാ​യ​ത്.

## Article Content

ഇ​രി​ട്ടി: ബേ​സ്ബാ​ൾ ജി​ല്ല പ​രി​ശീ​ല​നം ന​ട​ക്കു​ന്ന മൈ​താ​ന​ത്തേ​ക്ക് കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി വീ​ണ് പ​രി​ശീ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. മു​പ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. മ​രം ക​ട​പു​ഴ​കി വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട ഉ​ട​നെ ഇ​തി​നു ചു​വ​ട്ടി​ലാ​യി നി​ന്നി​രു​ന്ന​വ​ർ ഓ​ടി മാ​റി​യ​തി​നാ​ലാ​ണ് വ​ൻ ദു​രി​തം ഒ​ഴി​വാ​യ​ത്.

മ​ട്ട​ന്നൂ​ർ ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ കൗ​ശി​ക്, ശ്രാ​വ​ൺ, കൈ​ലാ​സ്, എ​ടൂ​ർ ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ന​ഘ, ആ​ന്റ​ൺ, അ​ന​ന്യ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ അ​ന​ന്യ, കൗ​ശി​ക് എ​ന്നി​വ​രെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

എ​ന്നാ​ൽ, ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം എ​ല്ലാ​വ​രെ​യും വി​ട്ട​യ​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30തോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന സ്പോ​ർ​ട്സ് പ​രി​ശീ​ല​ന സ്ഥ​ല​വും ജി​ല്ല സം​സ്ഥാ​നത​ല മ​ത്സ​ര​ങ്ങ​ൾ നി​ര​ന്ത​രം ന​ട​ക്കാ​റു​മു​ള്ള വ​ള്ള്യാ​ട് വ​യ​ലി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വി​ശാ​ല​മാ​യ മൈ​താ​നി​യു​ടെ ഇ​രി​ട്ടി - എ​ട​ക്കാ​നം റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്ത് മൈ​താ​നി​യു​ടെ അ​രി​കി​ലാ​യി​നി​ന്നി​രു​ന്ന കൂ​റ്റ​ൻ ത​ണ​ൽ മ​ര​മാ​ണ് വ​ൻ ശ​ബ്ദ​ത്തോ​ടെ ക​ട​പു​ഴ​കി വീ​ണ​ത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/194271/huge-tree-fell-during-baseball-practice-in-kannursix-students-were-injured)