---
title: "തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപം മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചു ; അഗ്നിശമന  സേന തീയണച്ചത് മണിക്കൂറുകൾ പണിപ്പെട്ട്"
english_title: "Garbage heap set on fire near Thalassery new bus stand;Firefighters worked for hours to put out the fire"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/194375/garbage-heap-set-on-fire-near-thalassery-new-bus-standfirefighters-worked-for-hours-to-put-out-the-fire"
published_at: "2024-03-25T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601967882b2b_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപം മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചു ; അഗ്നിശമന  സേന തീയണച്ചത് മണിക്കൂറുകൾ പണിപ്പെട്ട്

> **Lead Summary:** ***തലശ്ശേരി: ***തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപം മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചു. ഒഴിഞ്ഞ പറമ്പിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു.

## Article Content

***തലശ്ശേരി: ***തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപം മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചു. ഒഴിഞ്ഞ പറമ്പിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു.

അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിന് സമീപത്തെ സി.സി.ഉസ്മാൻ റോഡരികിലുള്ള ഒഴിഞ്ഞ പറമ്പിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത്.

തീയുടെ ഒപ്പം വിഷപ്പുകയും ദുർഖന്ധവും പരിസരത്താകെ പടർന്നത് പ്രദേശത്തെ കച്ചവടക്കാരെയും യാത്രക്കാരെയും മറ്റ്പൊതു ജനങ്ങളെയും ഏറെ ബുദ്ധിമുട്ടിലാക്കി .

വിവരം ലഭിച്ച് തലശേരിയിൽ എന്നും അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. നഗരത്തിൽ ആളൊഴിഞ്ഞ പറമ്പുകൾ പലതും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/194375/garbage-heap-set-on-fire-near-thalassery-new-bus-standfirefighters-worked-for-hours-to-put-out-the-fire)