---
title: "ഇരിട്ടിയിൽ സ്കൂട്ടറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് മഹല്ല് ഖത്തീബ് മരിച്ചു"
english_title: "Mahal Khatib died after a collision between a scooter and an auto taxi in Irtti"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/194509/mahal-khatib-died-after-a-collision-between-a-scooter-and-an-auto-taxi-in-irtti"
published_at: "2024-03-26T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602755fa096f_66026f0eebbe6_iritti.jpg"
keywords: []
---

# ഇരിട്ടിയിൽ സ്കൂട്ടറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് മഹല്ല് ഖത്തീബ് മരിച്ചു

> **Lead Summary:** ഇരിട്ടി: സ്കൂട്ടറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് മഹല്ല് ഖത്തീബ് മരിച്ചു. പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബും ​കണ്ണൂർ ചെറുകുന്ന് സ്വദേശിയുമായ മുസമ്മിൽ ഫൈസി ഇർഫാനി ആണ് മരിച്ചത്.

## Article Content

ഇരിട്ടി: സ്കൂട്ടറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് മഹല്ല് ഖത്തീബ് മരിച്ചു. പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബും ​കണ്ണൂർ ചെറുകുന്ന് സ്വദേശിയുമായ മുസമ്മിൽ ഫൈസി ഇർഫാനി ആണ് മരിച്ചത്.

കാക്കയങ്ങാട് -തില്ല​ങ്കേരി റോഡിൽ കടുക്കാപ്പാലത്തിനും കാവുമ്പടിക്കും ഇടയിലാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും ഓട്ടോ ടാക്സിയും കൂടിയിടിക്കുകയായിരുന്നു. മൃതദേഹം മട്ടന്നൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/194509/mahal-khatib-died-after-a-collision-between-a-scooter-and-an-auto-taxi-in-irtti)