---
title: "പ്രായപൂർത്തിയാകാത്ത മകൻ സ്‌കൂട്ടർ ഓടിച്ചതിന് ആർ.സി ഉടമയായ ഉമ്മക്ക് 55,000 രൂപ പിഴ ; മകന് ലൈസൻസെടുക്കാൻ ഇനി 25 വയസ് തികയണം"
english_title: "55,000 rupees fine to RC owner Umm for driving his minor son's scooter;Son must be 25 years old to get a license"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/194556/55000-rupees-fine-to-rc-owner-umm-for-driving-his-minor-sons-scooterson-must-be-25-years-old-to-get-a-license"
published_at: "2024-03-26T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660298fb961c4_Untitled-5_copy.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത മകൻ സ്‌കൂട്ടർ ഓടിച്ചതിന് ആർ.സി ഉടമയായ ഉമ്മക്ക് 55,000 രൂപ പിഴ ; മകന് ലൈസൻസെടുക്കാൻ ഇനി 25 വയസ് തികയണം

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടിൽ പി.റഹ്‌മത്ത് നെതിരെയാണ് പിഴ ചുമത്തിയത്. ഇവരുടെ 14 വയസുള്ള മകൻ ഉച്ചക്ക് 12.15 ഓടെ കാക്കാഞ്ചാലിലെ കെ.എൽ 59 പി 4289 സ്‌കൂട്ടർ കാൽനടയാത്രക്കാർക്ക് അപകടം വരുത്തുന്ന രീതിയിൽ ഓടിച്ചുവരുന്നത് ശ്രദ്ധ യിൽപ്പെട്ടതിനെത്തുടർന്ന് എസ്.ഐ ഷിബു എഫ്. പോൾ തട ഞ്ഞുനിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടിൽ പി.റഹ്‌മത്ത് നെതിരെയാണ് പിഴ ചുമത്തിയത്. ഇവരുടെ 14 വയസുള്ള മകൻ ഉച്ചക്ക് 12.15 ഓടെ കാക്കാഞ്ചാലിലെ കെ.എൽ 59 പി 4289 സ്‌കൂട്ടർ കാൽനടയാത്രക്കാർക്ക് അപകടം വരുത്തുന്ന രീതിയിൽ ഓടിച്ചുവരുന്നത് ശ്രദ്ധ യിൽപ്പെട്ടതിനെത്തുടർന്ന് എസ്.ഐ ഷിബു എഫ്. പോൾ തട ഞ്ഞുനിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആർ.സി ഉടമ റഹ്‌മത്താണെന്ന് കണ്ടതിനെത്തുടർന്നാണ് അരലക്ഷം രൂപ പിഴയും ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് അയ്യായിരം രൂപ പിഴയുമുൾപ്പെടെ 55,000 രൂപ അടക്കാൻ നിർദേശിച്ചത്. സാധാരണഗതിയിൽ 18 വയസാകുമ്പോൾ ലൈസൻസെടുക്കാം. എന്നാൽ പ്രായപൂർത്തി യാകും മുമ്പ് ലൈസൻസില്ലാതെ സ്‌കൂട്ടർ ഓടിച്ചതിനാൽ ഇനി ഇയാൾക്ക് 25 വയസ് കഴിഞ്ഞാലെ ലൈസൻസെടുക്കാനാവൂ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/194556/55000-rupees-fine-to-rc-owner-umm-for-driving-his-minor-sons-scooterson-must-be-25-years-old-to-get-a-license)