---
title: "#POCSO |   ഭിന്നശേഷിക്കാരിയായ 14 കാരിക്ക് ട്രെയിനിൽ ക്രൂര പീഡനം ; പോക്സോ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് തലശേരി പൊലീസ്"
english_title: "A 14-year-old differently-abled girl was brutally molested in a train;Thalassery police arrested the accused in the POCSO case"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/194939/a-14-year-old-differently-abled-girl-was-brutally-molested-in-a-trainthalassery-police-arrested-the-accused-in-the-pocso-case"
published_at: "2024-03-27T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66044779ef58f_Untitled-4_copy.jpg"
keywords: []
---

# #POCSO |   ഭിന്നശേഷിക്കാരിയായ 14 കാരിക്ക് ട്രെയിനിൽ ക്രൂര പീഡനം ; പോക്സോ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് തലശേരി പൊലീസ്

> **Lead Summary:** **തലശേരി: **ബുദ്ധിമാന്ദ്യം സംഭവിച്ച ഭിന്നശേഷിക്കാരി യായ 14 കാരിയെ തീവണ്ടിയിൽ വച്ച് ക്രൂരമായി ബലാൽസംഗം ചെയ്ത യുവാവിനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു‌. കർണാടകയിലെ ഹാസൻ സ്വദേശിയായ അമൻബാബു വിനെയാണ് തലശേരി സി.ഐ: ബിജു ആന്റണി അറസ്റ്റ് ചെയ്തത്.

## Article Content

**തലശേരി: **ബുദ്ധിമാന്ദ്യം സംഭവിച്ച ഭിന്നശേഷിക്കാരി യായ 14 കാരിയെ തീവണ്ടിയിൽ വച്ച് ക്രൂരമായി ബലാൽസംഗം ചെയ്ത യുവാവിനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു‌. കർണാടകയിലെ ഹാസൻ സ്വദേശിയായ അമൻബാബു വിനെയാണ് തലശേരി സി.ഐ: ബിജു ആന്റണി അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട് പള്ളിവാസൽ സ്വദേശിനിയായ പെൺകുട്ടിയാണ് ലൈംഗിക പീഡനത്തിനിരയായത്. പുലർച്ചെ തലശേരി റെയിൽവേ സ്റ്റേഷനിൽ സംശയ സാഹചര്യത്തിൽ അമൻബാബുവിനെ പെൺകുട്ടിക്കൊപ്പം കണ്ടതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം വെളിവായത്. കുട്ടിയെ തലശേരി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ തിനെത്തുടർന്ന് കുട്ടിയുടെ മൊഴിയെടുത്തതോടെ ബലാൽസംഗത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

ഇതോടെയാണ് പോലീസ് അമൻബാബു വിനെതിരേ പോക്സോ കുറ്റം ചുമത്തിയത്. നാടുവിട്ട പെൺകുട്ടി അഞ്ച് ദിവസമായി ട്രെയിനിൽ പലയിടങ്ങളിലായി അലയുകയായിരുന്നുവത്രെ. ഇതിനിടെ ഇയാളുടെ വലയിലാവുകയും കണ്ണൂരിൽ നിന്ന് തലശേരിയിലേക്ക് ട്രെയിനിലെ അംഗപരിമിതരുടെ കോച്ചിൽ ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തു.

ഈ സമയത്താണ് കുട്ടിയെ ക്രൂരബലാൽസംഗത്തിനിരയാക്കിയത്. അവശനിലയിലാണ് പെൺകുട്ടിയെ റെയിവേ സ്റ്റേഷനിൽ അമൻബാബു ഇറക്കിയത്. അടുത്ത തീവണ്ടിയിൽ കയറി കർണാടകയിലേക്ക് കുട്ടിയെ കടത്തിക്കൊണ്ടുപോകാനായിരുന്നുവെന്ന് സംശയിക്കുന്നു. ഇതിനിടെ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന ഒരാൾക്ക് സംശയം തോന്നി പോലീസിൽ വിവരമറിയിച്ചതോടെയാണ് ഇയാൾ കസ്റ്റഡിയിലാ യത്. എസ്.ഐ: അഷ്റഫിന്റെ നേതൃത്വത്തിലാണ് ഇയാളെയും കുട്ടിയെയും കസ്റ്റഡിയിലെടു ത്തത്. കുട്ടി ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/194939/a-14-year-old-differently-abled-girl-was-brutally-molested-in-a-trainthalassery-police-arrested-the-accused-in-the-pocso-case)