---
title: "കണ്ണൂർ സ്വദേശിനിയെ തലശേരിയിലെ ലോഡ്ജിൽ പീഡിപ്പിച്ചു ; നാല് പേർക്കെതിരെ കേസ്"
english_title: "A native of Kannur was molested in a lodge in Thalassery;Case against four persons"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/195319/a-native-of-kannur-was-molested-in-a-lodge-in-thalasserycase-against-four-persons"
published_at: "2024-03-29T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66066d68a27fe_download_(4).jpg"
keywords: []
---

# കണ്ണൂർ സ്വദേശിനിയെ തലശേരിയിലെ ലോഡ്ജിൽ പീഡിപ്പിച്ചു ; നാല് പേർക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ: ** യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങളും, സംഭാഷണങ്ങളും, മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത‌തിന് നാലു പേർക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു. കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുടെ പരാതിയിൽ ഫസൽ, ഷംസീർ, റാഷിദ്, ഫിർദൗസ് എന്നിവർക്കെതിരെയാണ് കേസ്. 45 കാരിയായ യുവതിയെ ഫസലാണ് ആദ്യം പീഡിപ്പിക്കാൻ ശ്രമിച്ചത്.

## Article Content

**കണ്ണൂർ: ** യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങളും, സംഭാഷണങ്ങളും, മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത‌തിന് നാലു പേർക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു. കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുടെ പരാതിയിൽ ഫസൽ, ഷംസീർ, റാഷിദ്, ഫിർദൗസ് എന്നിവർക്കെതിരെയാണ് കേസ്. 45 കാരിയായ യുവതിയെ ഫസലാണ് ആദ്യം പീഡിപ്പിക്കാൻ ശ്രമിച്ചത്.

യുവതിയിൽ നിന്ന് ഫസൽ പണം വായ്‌പ വാങ്ങിയിരുന്നു. തലശേരിയിൽ വന്നാൽ പണം തിരിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ചു. ആറുമാസം മുമ്പ് തലശേരിയിലെത്തിയ യുവതിയെ ഒരു ലോഡ്‌ജിൽ കൊണ്ടുപോയി ഇയാൾ ബലാത്സംഗം ചെയ്‌തുവത്രെ. അതു കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോൾ വർക്കല കാപ്പിലുള്ള റിസോർട്ടിൽ യുവതിയെ ഫസൽ വിളിച്ചു വരുത്തി.

അവിടെ വച്ച് ഫസലും ഷംസീറും റാഷിദി ന്റെയും ഫിർദൗസിൻ്റെയും സഹായത്തോടെ ബലാത്സംഗം ചെയ്തു‌വെന്നാണ് പരാതി. റാഷിദ് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി ചെറുത്തുനിന്നു. തുടർന്ന് ഫസൽ പീഡനദൃശ്യം മൊബൈൽ ഫോണിൽ പകർത്തി അത് പ്രചരിപ്പിച്ചു. യുവതി യുമായുള്ള സംഭാഷണങ്ങളും രേഖപ്പെടുത്തി അതും പ്രചരിപ്പിച്ചതായി പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/195319/a-native-of-kannur-was-molested-in-a-lodge-in-thalasserycase-against-four-persons)