---
title: "നടന്‍ ഡാനിയൽ ബാലാജി അന്തരിച്ചു"
english_title: "Actor Daniel Balaji passes away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/195527/actor-daniel-balaji-passes-away"
published_at: "2024-03-30T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66079b237e25f_Untitled-1_copy.jpg"
keywords: []
---

# നടന്‍ ഡാനിയൽ ബാലാജി അന്തരിച്ചു

> **Lead Summary:** ചെന്നെെ: നടന്‍ ഡാനിയൽ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകൾ. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമൽ ഹാസന്റെ 'മരുതനായക'ത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം.

## Article Content

ചെന്നെെ: നടന്‍ ഡാനിയൽ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകൾ. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമൽ ഹാസന്റെ 'മരുതനായക'ത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം.

ടെലിവിഷൻ സീരിയലിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവടുവെച്ചത്. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ബാലാജി. വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭെെരവ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. ബ്ലാക്ക്, ഭഗവാൻ, ഡാഡി കൂൾ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധനേടി. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടൻ്റെ വസതിയിൽ നടക്കും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/195527/actor-daniel-balaji-passes-away)