---
title: "കണ്ണൂർ പുതിയങ്ങാടിയിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാർ തകർത്തു"
english_title: "A car parked in front of a house was vandalized in Puyyangadi, Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/195546/a-car-parked-in-front-of-a-house-was-vandalized-in-puyyangadi-kannur"
published_at: "2024-03-30T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607a6ce11c57_Untitled-3_copy.jpg"
keywords: []
---

# കണ്ണൂർ പുതിയങ്ങാടിയിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാർ തകർത്തു

> **Lead Summary:** **കണ്ണൂർ: ** പുതിയങ്ങാടി ബീച്ച് റോഡിൽ സാമൂഹ്യവിരുദ്ധ അക്രമം. വീടിന് മുന്നിൽ നിർത്തിയിട്ട കാർ തകർത്തു. എസ്.വി. സമീറിന്റെ വീടിന് മുന്നിൽ നിർത്തിയിട്ട കോവത്ത് സാലിമിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എ.എം 7628 ആൾട്ടോ കാറാണ് കല്ലെറിഞ്ഞ് തകർത്തത്.

## Article Content

**കണ്ണൂർ: ** പുതിയങ്ങാടി ബീച്ച് റോഡിൽ സാമൂഹ്യവിരുദ്ധ അക്രമം. വീടിന് മുന്നിൽ നിർത്തിയിട്ട കാർ തകർത്തു. എസ്.വി. സമീറിന്റെ വീടിന് മുന്നിൽ നിർത്തിയിട്ട കോവത്ത് സാലിമിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എ.എം 7628 ആൾട്ടോ കാറാണ് കല്ലെറിഞ്ഞ് തകർത്തത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാ യിരുന്നു സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ പല വീടുകളിലും സമാനരീതിയി ലുള്ള അക്രമം നടന്നതായി നാട്ടുകാർ പറയുന്നു.

സ്ത്രീകൾ മാത്രമുള്ള വീടുകളിൽ എത്തി നോക്കുകയും വീട്ടുപകരണ ങ്ങൾ നശിപ്പിക്കുകയും പൈപ്പ് തുറന്നുവിടുകയും ചെയ്യുന്നത് പതിവാണ്. പ്രദേശത്തെ തെരുവുവിളക്കുകളുടെ ബൾബ് ഉൾപ്പെടെ നശിപ്പിക്കുന്നതായും പരാതി ഉയർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/195546/a-car-parked-in-front-of-a-house-was-vandalized-in-puyyangadi-kannur)