---
title: "നാദാപുരം മേഖലയിൽ  പ്രചരണത്തിനെത്തിയ  വടകര മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയുടെ വാഹനത്തിന് നേരെ അക്രമം ; സി പി എം - ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്"
english_title: "Vadakara constituency NDA candidate Praful Krishna's vehicle attacked in Nadapuram area;Case against CPM-DYFI activists"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/195682/vadakara-constituency-nda-candidate-praful-krishnas-vehicle-attacked-in-nadapuram-areacase-against-cpm-dyfi-activists"
published_at: "2024-03-30T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660824b090bfa_Untitled-1_copy.jpg"
keywords: []
---

# നാദാപുരം മേഖലയിൽ  പ്രചരണത്തിനെത്തിയ  വടകര മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയുടെ വാഹനത്തിന് നേരെ അക്രമം ; സി പി എം - ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** നാദാപുരം നിയോജക മണ്ഡലത്തിലെ മരുതോങ്കര കോതോട് വെച്ച് എൻ ഡി എ സ്ഥാനാർത്ഥിയുടെ വാഹനവ്യൂഹത്തിന് നേരെ ഡിവൈഎഫ്ഐ സിപിഎം അക്രമം. കാർ തടഞ്ഞു നിർത്തിയ പ്രവർത്തകർ സ്ഥാനാർത്ഥിയുടെ വാഹനത്തിൽ കെട്ടിയ കൊടി പറിച്ചെറിയുകയും ചെയ്തു. പരാജയ ഭീതി പൂണ്ട സി പി എം പ്രവർത്തകർ അക്രമം അഴിച്ചു വിടുകയാണെന്ന് സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണ കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് നാദാപുരം ഡിവൈഎസ്പി - തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്ക് പരാതി നൽകി.

## Article Content

നാദാപുരം നിയോജക മണ്ഡലത്തിലെ മരുതോങ്കര കോതോട് വെച്ച് എൻ ഡി എ സ്ഥാനാർത്ഥിയുടെ വാഹനവ്യൂഹത്തിന് നേരെ ഡിവൈഎഫ്ഐ സിപിഎം അക്രമം. കാർ തടഞ്ഞു നിർത്തിയ പ്രവർത്തകർ സ്ഥാനാർത്ഥിയുടെ വാഹനത്തിൽ കെട്ടിയ കൊടി പറിച്ചെറിയുകയും ചെയ്തു. പരാജയ ഭീതി പൂണ്ട സി പി എം പ്രവർത്തകർ അക്രമം അഴിച്ചു വിടുകയാണെന്ന് സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണ കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് നാദാപുരം ഡിവൈഎസ്പി - തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്ക് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/195682/vadakara-constituency-nda-candidate-praful-krishnas-vehicle-attacked-in-nadapuram-areacase-against-cpm-dyfi-activists)