---
title: "സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിക്കുമെന്ന വ്യാജ പ്രചാരണം ; മലപ്പുറം സ്വദേശി  പിടിയിൽ"
english_title: "Fake campaign to announce complete lockdown;Malappuram native arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/195949/fake-campaign-to-announce-complete-lockdownmalappuram-native-arrested"
published_at: "2024-04-01T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a2b649fa48_Untitled-2_copy.jpg"
keywords: []
---

# സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിക്കുമെന്ന വ്യാജ പ്രചാരണം ; മലപ്പുറം സ്വദേശി  പിടിയിൽ

> **Lead Summary:** *** ***ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ.

## Article Content

*** ***ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ.

മലപ്പുറം സ്വദേശി എംവി ഷറഫുദ്ദീൻ ആണ് പിടിയിലായത്. കൊവിഡിനെത്തുടർന്നുണ്ടായ ലോക്ഡൗൺ സമയത്തെ ഒരു വാർത്തയുടെ സ്ക്രീൻഷോട്ടാണ് ഇയാൾ ഇതിനായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. കൊച്ചി സൈബർ ഡോം നടത്തിയ സോഷ്യൽമീഡിയ പട്രോളിങിലാണ് ഇതു കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/195949/fake-campaign-to-announce-complete-lockdownmalappuram-native-arrested)