---
title: "എടക്കാട് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് റോഡിൻ്റെ കൈവരിയിൽ തലകീഴായി നിന്നു ; കാറിലുണ്ടായിരുന്ന  അഞ്ചംഗ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "The car went out of control on the Edakkad National Highway and stopped upside down on the handrail of the road;The five passengers in the car miraculously escaped"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/195951/the-car-went-out-of-control-on-the-edakkad-national-highway-and-stopped-upside-down-on-the-handrail-of-the-roadthe-five-passengers-in-the-car-miraculously-escaped"
published_at: "2024-04-01T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a2ef4db73b_Untitled-3_copy.jpg"
keywords: []
---

# എടക്കാട് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് റോഡിൻ്റെ കൈവരിയിൽ തലകീഴായി നിന്നു ; കാറിലുണ്ടായിരുന്ന  അഞ്ചംഗ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** ****** എടക്കാട് നിർമാണം പുരോ ഗമിക്കുന്ന ദേശീയപാതയി ലെ കൈവരിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി തങ്ങിനിന്നു. യാത്രക്കാരായ അഞ്ചുപേർ പരിക്കേൽക്കാ തെ രക്ഷപ്പെട്ടു.

## Article Content

****** എടക്കാട് നിർമാണം പുരോ ഗമിക്കുന്ന ദേശീയപാതയി ലെ കൈവരിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി തങ്ങിനിന്നു. യാത്രക്കാരായ അഞ്ചുപേർ പരിക്കേൽക്കാ തെ രക്ഷപ്പെട്ടു.

രാവിലെ എടക്കാട് റെയിൽവെ സ്റ്റേഷന് മുന്നിൽ ഭൂതത്താൻകുന്നിന് സമീപമാണ് അപകടമുണ്ടായത്. മംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് എടക്കാട്ടെ സർവീസ് റോഡിലൂടെ പോകുകയായി രുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലെ നിർമാണം പുരോഗമിക്കുന്ന കൈവരിയുടെ കമ്പിയിൽ തങ്ങി തലകീഴായി നിന്നത്.

കാറിൻ്റെ മുൻഭാഗം നില ത്ത് തട്ടിനിന്ന നിലയിലായിരു ന്നു. കോഴിക്കോട് അരയിടത്ത് പാലം സ്വദേശി ധനീഷും കുടും ബവുമായിരുന്നു കാറിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/195951/the-car-went-out-of-control-on-the-edakkad-national-highway-and-stopped-upside-down-on-the-handrail-of-the-roadthe-five-passengers-in-the-car-miraculously-escaped)