---
title: "റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിക്കെതിരെ സർക്കാർ ഉടൻ അപ്പീലിന് ; എജിക്ക് നിർദ്ദേശം "
english_title: "Government to immediately appeal against the trial court acquitting the accused in Riaz Maulvi murder case;Instruction to AG"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/195964/government-to-immediately-appeal-against-the-trial-court-acquitting-the-accused-in-riaz-maulvi-murder-caseinstruction-to-ag"
published_at: "2024-04-01T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a3dad5ea7d_Riyaz-Maulvi-murder-case-All-three-accused-were-acquitted.jpg"
keywords: []
---

# റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിക്കെതിരെ സർക്കാർ ഉടൻ അപ്പീലിന് ; എജിക്ക് നിർദ്ദേശം 

> **Lead Summary:** ** **കാസർകോട്ടെ റിയാസ് മൗലവി വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. കാസർകോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരായ തുടർ നിയമനടപടികൾക്ക് എജിയെ ചുമതലപ്പെടുത്തി. വേഗത്തിൽ അപ്പീൽ നൽകാനാണ് എജിക്ക് നൽകിയ നിർദ്ദേശം.

## Article Content

** **കാസർകോട്ടെ റിയാസ് മൗലവി വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. കാസർകോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരായ തുടർ നിയമനടപടികൾക്ക് എജിയെ ചുമതലപ്പെടുത്തി. വേഗത്തിൽ അപ്പീൽ നൽകാനാണ് എജിക്ക് നൽകിയ നിർദ്ദേശം.

2017 മാര്‍ച്ച് 20നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരിയിലെപള്ളിയിൽ അതിക്രമിച്ച കയറി വെട്ടിക്കൊല്ലുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡയിലെ അജേഷ്, അഖിലേഷ്, നിധിന്‍ കുമാര്‍ എന്നിവരാണ് പ്രതികൾ. പ്രതികളെ കോടതി വെറുതെവിട്ടിരുന്നു.

കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസ് അന്വേഷണ സംഘത്തിനും പ്രോസ്‌ക്യൂഷനും വീഴ്ച പറ്റിയതായി കണ്ടെത്തലുണ്ടായിരുന്നു. വാദങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും വിധി പകര്‍പ്പില്‍ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/195964/government-to-immediately-appeal-against-the-trial-court-acquitting-the-accused-in-riaz-maulvi-murder-caseinstruction-to-ag)