---
title: "സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ച കേസിൽ കുടുംബത്തിന്  നാഷണൽ ഇൻഷൂറൻസ് കമ്പിനി രണ്ട് കോടി നഷ്ടപരിഹാരം നൽകണമെന്ന് തലശേരി എം എ സി ടി കോടതി"
english_title: "Thalassery MACT court ordered the National Insurance Company to pay Rs 2 crore compensation to the family of a young man who died after being hit by a lorry on a scooter."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/196306/thalassery-mact-court-ordered-the-national-insurance-company-to-pay-rs-2-crore-compensation-to-the-family-of-a-young-man-who-died-after-being-hit-by-a-lorry-on-a-scooter"
published_at: "2024-04-02T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660c1006b76c5_Untitled-10_copy.jpg"
keywords: []
---

# സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ച കേസിൽ കുടുംബത്തിന്  നാഷണൽ ഇൻഷൂറൻസ് കമ്പിനി രണ്ട് കോടി നഷ്ടപരിഹാരം നൽകണമെന്ന് തലശേരി എം എ സി ടി കോടതി

> **Lead Summary:** **തലശ്ശേരി: **സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ച കേസിൽ കുടുംബത്തിന് നാഷണൽ ഇൻഷൂറൻസ് കമ്പനി രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് തലശ്ശേരി എം എ സി ടി കോടതി വി ധിച്ചു.

## Article Content

**തലശ്ശേരി: **സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ച കേസിൽ കുടുംബത്തിന് നാഷണൽ ഇൻഷൂറൻസ് കമ്പനി രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് തലശ്ശേരി എം എ സി ടി കോടതി വി ധിച്ചു.

2019 ഫെബ്രുവരി 13 ന് സ്കൂട്ടറിൽ യാത്ര ചെയ്യവെ പള്ളിക്കുന്നിലെ പി.എം സുജേഷ് സെൻട്രൽ ജയിലിന് മുന്നിൽ വെച്ച് ടി എൻ 28 ബിബി 9475 നമ്പർ ലോറിയിടി ച്ച് മരിച്ച കേസിൽ ലോറിയുടെ ഇൻഷൂറൻസ് കമ്പനിയായ നാഷണൽ ഇൻഷൂറൻസ് 1,35,39,000 രൂപയും ഹരജി ഫയൽ ചെയ്ത തീയ്യതിമുതൽ 8 ശതമാനം പലിശയും കോടതി ചെലവും സഹിതം രണ്ട് കോടിയിലേറെ രൂപ ഹരജി ക്കാർക്ക് നൽകണമെന്നാണ് വിധി.

സുജേഷിന്റെ അവകാശികളായ ഭാര്യ ഷീന, മകൻ അങ്കിത്ത്, അമ്മ ചന്ദ്രമതി എന്നിവർ അഡ്വ. കെ.ആർ സതീശൻ മുഖേന ഫയൽചെയ്ത ഹരജിയിൽ ജഡ്‌ജ്‌ ടി നിർമ്മല യാണ് വിധി പ്രസ്താവിച്ചത്. ഭാര്യയെ സ്കൂട്ടറിന് പിറകിലിരുത്തി പള്ളിക്കുന്ന് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. വിദേശ കമ്പനിയിൽ ജോലിയുണ്ടായിരുന്ന സുജേഷ് അവധിക്ക് നാട്ടിൽ വന്നപ്പോഴായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/196306/thalassery-mact-court-ordered-the-national-insurance-company-to-pay-rs-2-crore-compensation-to-the-family-of-a-young-man-who-died-after-being-hit-by-a-lorry-on-a-scooter)