---
title: "തലശേരിക്ക് നോവായി ഹേമേട്ടൻ്റെ അപകട  മരണം"
english_title: "Accidental death of Nowai Hemetan in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/196537/accidental-death-of-nowai-hemetan-in-thalassery"
published_at: "2024-04-03T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d541d10339_Untitled-1_copy.jpg"
keywords: []
---

# തലശേരിക്ക് നോവായി ഹേമേട്ടൻ്റെ അപകട  മരണം

> **Lead Summary:** **തലശേരി: **തലശേരി കീഴന്തി മുക്കിൽ വച്ച് ബസിടിച്ച് പരിക്കേറ്റയാൾ മരിച്ചു. കീഴന്തിമുക്ക് സ്വദേശി ഹേമന്ത് കുമാറാണ് മരിച്ചത്. കൈയ്യിലൊരു വിസിലുമായി കീഴന്തി മുക്കിൽ വാഹനം നിയന്ത്രിക്കുന്ന ഹേമേട്ടൻ നാട്ടുകാർക്ക് സ്ഥിരം കാഴ്ചയാണ്. വാഹനം തടഞ്ഞ് വഴിയൊരുക്കുന്ന ഹേമേട്ടൻ കുട്ടികൾക്കും പ്രിയങ്കരനാണ്.

## Article Content

**തലശേരി: **തലശേരി കീഴന്തി മുക്കിൽ വച്ച് ബസിടിച്ച് പരിക്കേറ്റയാൾ മരിച്ചു. കീഴന്തിമുക്ക് സ്വദേശി ഹേമന്ത് കുമാറാണ് മരിച്ചത്. കൈയ്യിലൊരു വിസിലുമായി കീഴന്തി മുക്കിൽ വാഹനം നിയന്ത്രിക്കുന്ന ഹേമേട്ടൻ നാട്ടുകാർക്ക് സ്ഥിരം കാഴ്ചയാണ്. വാഹനം തടഞ്ഞ് വഴിയൊരുക്കുന്ന ഹേമേട്ടൻ കുട്ടികൾക്കും പ്രിയങ്കരനാണ്.

ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് ഗായത്രി ബസിടിച്ച് ഹേമന്തിന് പരിക്കേറ്റത്. ഉടൻ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലും, കോഴിക്കോട് ആശുപത്രിയിലുമെത്തിച്ചെങ്കിലും ചികിത്സക്കിടെ വൈകീട്ടോടെ മരണപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/196537/accidental-death-of-nowai-hemetan-in-thalassery)