---
title: "കണ്ണൂരിൽ ചിത്രം വ്യക്തം ;  എം.വി.ജയരാജനും, സി. രഘുനാഥും,  കെ.സുധാകരനും  നാമനിർദേശ പത്രിക സമർപ്പിച്ചു."
english_title: "The picture is clear in Kannur;MV Jayarajan and C.Raghunath and K. Sudhakaran submitted nomination papers."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/196546/the-picture-is-clear-in-kannurmv-jayarajan-and-craghunath-and-k-sudhakaran-submitted-nomination-papers"
published_at: "2024-04-03T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d619646b69_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ ചിത്രം വ്യക്തം ;  എം.വി.ജയരാജനും, സി. രഘുനാഥും,  കെ.സുധാകരനും  നാമനിർദേശ പത്രിക സമർപ്പിച്ചു.

> **Lead Summary:** ** **എം.വി. ജയരാജൻ രാവിലെ 11 ഓടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരം കേന്ദ്രീകരിച്ച് പ്രകടനമായെത്തി കാൽടെക്‌സിലെ എകെജി പ്രതിമയിലും, ഗാന്ധി പ്രതിമയിലും പുഷ്പാർച്ചന നടത്തി. തുടർന്ന് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഭരണഘടനയുടെ ആമുഖം വായിച്ച ശേഷമാണ് കളക്ടറേറ്റിലെത്തി പത്രിക സമർപ്പിച്ചത്.

## Article Content

** **എം.വി. ജയരാജൻ രാവിലെ 11 ഓടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരം കേന്ദ്രീകരിച്ച് പ്രകടനമായെത്തി കാൽടെക്‌സിലെ എകെജി പ്രതിമയിലും, ഗാന്ധി പ്രതിമയിലും പുഷ്പാർച്ചന നടത്തി. തുടർന്ന് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഭരണഘടനയുടെ ആമുഖം വായിച്ച ശേഷമാണ് കളക്ടറേറ്റിലെത്തി പത്രിക സമർപ്പിച്ചത്.

മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ, സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്‌കുമാർ, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ജോയ് കൊന്നക്കൽ എന്നിവരാണ് നിർദേശിച്ചത്. ഡമ്മി സ്ഥാനാർഥിയായി എൽഡിഎഫ് ജില്ല കൺവീനർ എൻ. ചന്ദ്രനും പത്രിക സമർപ്പിച്ചു.

രാവിലെ 11.15 ഓടെ സ്റ്റേഡിയം കോർണറിൽ നിന്ന് എൻഡിഎ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായി കളക്ടറേറ്റിലെത്തിയാണ് സി.രഘുനാഥ് പത്രിക സമർപ്പിച്ചത്. രണ്ട് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. ബിജെപി ദേശീയ സമിതി അം ഗം പി.കെ. വേലായുധൻ നിർദേശിച്ചു. ദേശീയ ഉപാധ്യക്ഷൻ കെ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി പൈലി വാത്യാട്ട്, ബിജെപി മേഖല സെക്രട്ടറി കെ. കെ. വിനോദ് കുമാർ, കെ. ശ്രീകാന്ത് എന്നി വരും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

ഉച്ചക്ക് ശേഷം ഡിസിസി ഓഫീസിൽ നിന്നും പ്രവർത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെയെത്തിയാണ് യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ പത്രിക സമർപ്പിച്ചത്. ജില്ലാ വരണാധികാരി അരുൺ കെ വിജയൻ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. സണ്ണി ജോസഫ്, സജീവ് ജോസഫ്, മാർട്ടിൻ ജോർജ്, അബ്ദുൾ കരീം ചേലേരി എന്നിവർ ഒപ്പമുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/196546/the-picture-is-clear-in-kannurmv-jayarajan-and-craghunath-and-k-sudhakaran-submitted-nomination-papers)