---
title: "തലശേരി സ്വദേശികൾ സഞ്ചരിച്ച കാർ നിടുംപൊയിൽ ചുരത്തിൽ തലകീഴായി മറിഞ്ഞു ;  പരിക്കേറ്റവർക്ക് രക്ഷകരായി കൂത്ത്പറമ്പ് എക്സൈസ്"
english_title: "The car in which the natives of Thalassery were traveling overturned upside down at the Nitumpoil pass;Koothparamp Excise to save the injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/196649/the-car-in-which-the-natives-of-thalassery-were-traveling-overturned-upside-down-at-the-nitumpoil-passkoothparamp-excise-to-save-the-injured"
published_at: "2024-04-04T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e2f49d0b37_Untitled-4_copy.jpg"
keywords: []
---

# തലശേരി സ്വദേശികൾ സഞ്ചരിച്ച കാർ നിടുംപൊയിൽ ചുരത്തിൽ തലകീഴായി മറിഞ്ഞു ;  പരിക്കേറ്റവർക്ക് രക്ഷകരായി കൂത്ത്പറമ്പ് എക്സൈസ്

> **Lead Summary:** *** തലശേരി: ***നെടുംപൊയിൽ ചുരത്തിൽ കാർ തല കീഴായി മറിഞ്ഞു. പരിക്കേറ്റവർക്ക് രക്ഷകരായി എക്സൈസ് ഉദ്യോഗസ്ഥർ. നെടുംപൊയിൽ പൂളക്കുറ്റി ഭാഗത്തുവച്ചായിരുന്നു അപകടം ഉണ്ടായത്. തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പൊന്ന്യം സ്വദേശിയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രി ജീവനക്കാര നുമായ ശങ്കരനാരായണൻ, ബന്ധുക്കളായ പദ്‌മനാഭൻ, രാഗേഷ് എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

## Article Content

*** തലശേരി: ***നെടുംപൊയിൽ ചുരത്തിൽ കാർ തല കീഴായി മറിഞ്ഞു. പരിക്കേറ്റവർക്ക് രക്ഷകരായി എക്സൈസ് ഉദ്യോഗസ്ഥർ. നെടുംപൊയിൽ പൂളക്കുറ്റി ഭാഗത്തുവച്ചായിരുന്നു അപകടം ഉണ്ടായത്. തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പൊന്ന്യം സ്വദേശിയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രി ജീവനക്കാര നുമായ ശങ്കരനാരായണൻ, ബന്ധുക്കളായ പദ്‌മനാഭൻ, രാഗേഷ് എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

നെടുംപൊയിൽ ചുരം ഭാഗത്ത് വാഹന പരിശോധന നടത്തി തിരികെ വരികയായിരുന്ന കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും അപകടം കണ്ടയുടനെ സ്ഥലത്തെത്തി.

മുഖത്തും തലയ്ക്കും സാരമായി പരിക്കേറ്റ ശങ്കരനാരായണ നെയും, പദ്‌മനാഭനെയും ആദ്യം പേരാവൂർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഇവരെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

അസിസ്റ്റന്റ് എക്സൈസ് ഇ ൻസ്പെക്ടർ (ഗ്രേഡ് ) മാരായ പി. പ്രമോദൻ, യു. ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, എ. എം. ബിനീഷ്, എക്സൈസ് ഡ്രൈവർ സജീവ് എന്നിവരാ ണ് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/196649/the-car-in-which-the-natives-of-thalassery-were-traveling-overturned-upside-down-at-the-nitumpoil-passkoothparamp-excise-to-save-the-injured)