---
title: "തലശേരി സംഗമം മേൽപ്പാലത്തിൽ ഓയിൽ മറിഞ്ഞു ; ഓട്ടോ - ഇരുചക്രവാഹനയാത്രികർ സൂക്ഷിക്കുക"
english_title: "Oil spilled on Thalassery confluence flyover;Oil spilled on Thalassery confluence flyover;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/196755/oil-spilled-on-thalassery-confluence-flyoveroil-spilled-on-thalassery-confluence-flyover"
published_at: "2024-04-04T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e8e0151b18_Untitled-6_copy.jpg"
keywords: []
---

# തലശേരി സംഗമം മേൽപ്പാലത്തിൽ ഓയിൽ മറിഞ്ഞു ; ഓട്ടോ - ഇരുചക്രവാഹനയാത്രികർ സൂക്ഷിക്കുക

> **Lead Summary:** **തലശേരി: ** 2.30 ഓടെ ടൗൺഹാളിന് സമീപം സംഗമം മേൽപ്പാലം തുടങ്ങുന്നിടത്താണ് ഓയിൽ മറിഞ്ഞത്. റയിൽവേ സ്റ്റേഷനിലേക്കും, ടി.സി മുക്കിലേക്കും നിരവധി ഇരുചക്രവാഹന യാത്രികരടക്കം കടന്നു പോകുന്ന വഴിയാണിത്.

## Article Content

**തലശേരി: ** 2.30 ഓടെ ടൗൺഹാളിന് സമീപം സംഗമം മേൽപ്പാലം തുടങ്ങുന്നിടത്താണ് ഓയിൽ മറിഞ്ഞത്. റയിൽവേ സ്റ്റേഷനിലേക്കും, ടി.സി മുക്കിലേക്കും നിരവധി ഇരുചക്രവാഹന യാത്രികരടക്കം കടന്നു പോകുന്ന വഴിയാണിത്.

തലശേരി ഫയർഫോഴ്സ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും വാഹന യാത്രികർ പരമാവധി വേഗം ഒഴിവാക്കി വേണം ഇതുവഴി സഞ്ചരിക്കാൻ. ഓട്ടോറിക്ഷ - ഇരുചക്രവാഹന യാത്രികർ ശ്രദ്ധിക്കണം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/196755/oil-spilled-on-thalassery-confluence-flyoveroil-spilled-on-thalassery-confluence-flyover)