---
title: "7 കോടിയോളം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ രണ്ട് പേർ പ്രവാസിയുടെ 25 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിൽ"
english_title: "Two persons who were out on bail in the case of seizure of counterfeit currency of Rs. 7 crores were arrested in the case of extortion of Rs. 25 lakhs of a non-resident."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/197068/two-persons-who-were-out-on-bail-in-the-case-of-seizure-of-counterfeit-currency-of-rs-7-crores-were-arrested-in-the-case-of-extortion-of-rs-25-lakhs-of-a-non-resident"
published_at: "2024-04-06T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6610d9c2b9409_dededed.jpg"
keywords: []
---

# 7 കോടിയോളം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ രണ്ട് പേർ പ്രവാസിയുടെ 25 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിൽ

> **Lead Summary:** ** **6.96 കോടി രൂപയുടെ കള്ള നോട്ട് പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ രണ്ടുപേർ പ്രവാസിയുടെ 25 ലക്ഷം രൂപ തട്ടി യെടുത്ത കേസിൽ അറസ്റ്റിലായി. മൗവ്വൽ പരയങ്ങാനം വീട്ടിൽ സുലൈമാൻ , പെരിയ സി. എച്ച് ഹൗസിൽ അബ്‌ദുൾറസാഖ് എന്നിവരാണ് അറസ്റ്റിലായത്.

## Article Content

** **6.96 കോടി രൂപയുടെ കള്ള നോട്ട് പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ രണ്ടുപേർ പ്രവാസിയുടെ 25 ലക്ഷം രൂപ തട്ടി യെടുത്ത കേസിൽ അറസ്റ്റിലായി. മൗവ്വൽ പരയങ്ങാനം വീട്ടിൽ സുലൈമാൻ , പെരിയ സി. എച്ച് ഹൗസിൽ അബ്‌ദുൾറസാഖ് എന്നിവരാണ് അറസ്റ്റിലായത്.

മംഗലാപുരം ബോജെ ഭാരതി നഗറിലെ മുൻ പ്രവാസി റോമറ്റ് ഡിസൂസയുടെ പരാതിയിലാണ് കേസ്. 2022 നവംബർ അവസാനവാരം പരിചയപ്പെട്ട പ്രതികൾ മുംബൈ ആസ്ഥാനമായി വലിയൊരു കമ്പനി നടത്തുന്നുണ്ടെന്നും അതിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചാൽ നാല് മാസത്തിനകം ഒരു കോടി രൂപയായി തിരിച്ചു നൽകാമെന്നും വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തുവെന്നാണ് പരാതി.

അഞ്ച് ലക്ഷം രൂപ പ്രതികളുടെ ബാങ്ക് അക്കൗണ്ടി ലേക്കും 20 ലക്ഷം രൂപ അമ്പലത്തറയിലെ കമ്പനി ഓഫീസ് എന്ന് പറയുന്ന വീട്ടിൽ വച്ചുമാണ് കൈമാറിയത്. എന്നാൽ പിന്നീട് പണം നിക്ഷേപം തിരിച്ചു നൽകിയില്ലെന്നാണ് പരാതി കഴിഞ്ഞ മാസം 22നാണ് കള്ളനോട്ടുമായി രണ്ടുപേരും പോലീസ് പിടിയിലായത്. ആ കേസിൽ ജാമ്യത്തിലിറങ്ങിയതാണ്. നിക്ഷേപത്തട്ടിപ്പ് കേസിൽ രണ്ടുപേരെയും അമ്പലം എസ്.ഐ: കെ.ലതീഷ് ആണ് അറസ്റ്റ് ചെയ്‌തത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/197068/two-persons-who-were-out-on-bail-in-the-case-of-seizure-of-counterfeit-currency-of-rs-7-crores-were-arrested-in-the-case-of-extortion-of-rs-25-lakhs-of-a-non-resident)