---
title: "റെക്കോർഡുകൾ ഭേദിച്ച്  സ്വർണവില കുതിപ്പ് തുടരുന്നു ; പവന് 52,280 രൂപ "
english_title: "Gold price continues to break records;52,280 in revenue"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/197092/gold-price-continues-to-break-records52280-in-revenue"
published_at: "2024-04-06T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6610ed0b3c07d_Untitled-3_copy.jpg"
keywords: []
---

# റെക്കോർഡുകൾ ഭേദിച്ച്  സ്വർണവില കുതിപ്പ് തുടരുന്നു ; പവന് 52,280 രൂപ 

> **Lead Summary:** ** **സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 960 രൂപയാണ് വർധിച്ചത്. ഇന്നലെ സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു.

## Article Content

** **സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 960 രൂപയാണ് വർധിച്ചത്. ഇന്നലെ സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു.

അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതോടെ ഇന്ന് വീണ്ടും വില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,280 രൂപയാണ്. സംസ്ഥാനത്ത് സ്വർണവില ഉയർന്നതോടെ ഇന്നത്തെ വില അനുസരിച്ച്,  ഉപഭോക്താക്കൾക്ക് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 57,000 രൂപ നൽകേണ്ടിവരും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/197092/gold-price-continues-to-break-records52280-in-revenue)