---
title: "സിദ്ധാർത്ഥന്‍റെ മരണത്തിൽ  കേസ് ഏറ്റെടുത്ത് മൂന്നാം നാൾ സിബിഐ എഫ്ഐആ‌ർ സമർപ്പിച്ചു ; കേസിൽ മൊത്തം 21 പ്രതികൾ "
english_title: "On the third day after taking over the case in Siddharth's death, the CBI submitted the FIR;Total 21 accused in the case"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/197611/on-the-third-day-after-taking-over-the-case-in-siddharths-death-the-cbi-submitted-the-firtotal-21-accused-in-the-case"
published_at: "2024-04-08T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613cf20d6b6f_Untitled-9_copy.jpg"
keywords: []
---

# സിദ്ധാർത്ഥന്‍റെ മരണത്തിൽ  കേസ് ഏറ്റെടുത്ത് മൂന്നാം നാൾ സിബിഐ എഫ്ഐആ‌ർ സമർപ്പിച്ചു ; കേസിൽ മൊത്തം 21 പ്രതികൾ 

> **Lead Summary:** പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്‍റെ മരണം സംബന്ധിച്ച കേസ് ഏറ്റെടുത്ത് മൂന്നാം നാൾ സിബിഐ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു.

## Article Content

പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്‍റെ മരണം സംബന്ധിച്ച കേസ് ഏറ്റെടുത്ത് മൂന്നാം നാൾ സിബിഐ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു.

മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് സിബിഐ സിദ്ധാർഥൻ കേസിലെ എഫ് ഐ ആ‌ർ സമർപ്പിച്ചത്. ആകെ 21 പ്രതികളെ ഉൾപ്പെടുത്തിയാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. കൊലപാതകം അടക്കമുള്ള വകുപ്പുകൾ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടില്ല. കേസന്വേഷണത്തിന്‍റെ പുരോഗതി അനുസരിച്ചാകും വകുപ്പുകൾ കൂട്ടിച്ചേർക്കുക. സിബിഐ ദില്ലി സ്പെഷ്യൽ യൂണിറ്റ് 2 ആണ് കേസ് അന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/197611/on-the-third-day-after-taking-over-the-case-in-siddharths-death-the-cbi-submitted-the-firtotal-21-accused-in-the-case)