---
title: "ചൂട് തുടരും; 12 ജില്ലകളിൽ ഏപ്രിൽ 8 മുതൽ 12 വരെ യെല്ലോ  അലേർട്ട്"
english_title: "The heat will continue;Yellow alert in 12 districts from April 8 to 12"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/197641/the-heat-will-continueyellow-alert-in-12-districts-from-april-8-to-12"
published_at: "2024-04-08T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613fab320696_Untitled-2_copy.jpg"
keywords: []
---

# ചൂട് തുടരും; 12 ജില്ലകളിൽ ഏപ്രിൽ 8 മുതൽ 12 വരെ യെല്ലോ  അലേർട്ട്

> **Lead Summary:** ****** സംസ്ഥാനത്ത് ചൂട് തുടരും എന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

## Article Content

****** സംസ്ഥാനത്ത് ചൂട് തുടരും എന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഏപ്രിൽ എട്ടുമുതൽ 12വരെയാണ് യെല്ലോ അലേർട്ട്. പാലക്കാട് ജില്ലയിൽ താപനില 41°C വരെയും കൊല്ലം ജില്ലയിൽ 39°C വരെയും തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38°C വരെയും, കണ്ണൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2-4 °C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/197641/the-heat-will-continueyellow-alert-in-12-districts-from-april-8-to-12)