---
title: "അറസ്റ്റ് നിയമപരം, ഗൂഢാലോചനയ്ക്ക് തെളിവുണ്ട് ; കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, ഹർജി തള്ളി*"
english_title: "Kejariwal "
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/197866/kejariwal"
published_at: "2024-04-09T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66153a5714600_images_(3).jpeg"
keywords: []
---

# അറസ്റ്റ് നിയമപരം, ഗൂഢാലോചനയ്ക്ക് തെളിവുണ്ട് ; കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, ഹർജി തള്ളി*

> **Lead Summary:** ഡൽഹി മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് വീണ്ടും തിരിച്ചടി. ഇഡി അറസ്റ്റ് നിയമപരമാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

## Article Content

ഡൽഹി മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് വീണ്ടും തിരിച്ചടി. ഇഡി അറസ്റ്റ് നിയമപരമാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

കെജ്‌രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് വ്യക്തമാക്കിയ കോടതി അറസ്റ്റ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളി. കെജ്‌രിവാളിന് മുഖ്യമന്ത്രി എന്ന നിലയിലുള്ള പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. കോടതിക്ക് രാഷ്ട്രീയമല്ല, നിയമത്തിനാണ് പ്രഥമ പരിഗണന എന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ ബന്ധങ്ങളുടെ പശ്ചാത്തലത്തിലല്ല വിധിന്യായങ്ങൾ എഴുതുന്നത്.

നിയമ തത്വങ്ങൾ കൊണ്ടാണെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പരിഗണനകൾ കോടതിക്ക് മുന്നിൽ കൊണ്ടുവരാനാകില്ല. കോടതിയുടെ മുന്നിലുള്ളത് കേന്ദ്രസർക്കാരും കെജ്രിവാളും തമ്മിലുള്ള തർക്കമല്ലെന്നും കെജ്‌രിവാളും ഇഡിയും തമ്മിലുള്ള കേസാണെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ കെജ്‌രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. മാർച്ച് 21ന് രാത്രിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത‌ത്. മാർച്ച് 22 ന് വിചാരണ കോടതി അദ്ദേഹത്തെ ആറ് ദിവസത്തെ ഇ ഡി കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു, അത് നാല് ദിവസത്തേക്ക് കൂടി നീട്ടി നൽകുകയും ചെയ്തിരുന്നു. പിന്നീടാണ് കെജ്‌രിവാളിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/197866/kejariwal)