---
title: "ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജ  പ്രചരണം ; 12 കേസുകളെടുത്ത് കേരളാ പൊലീസ്."
english_title: "False propaganda that electronic voting machine is fraud;Kerala Police took 12 cases."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/198021/false-propaganda-that-electronic-voting-machine-is-fraudkerala-police-took-12-cases"
published_at: "2024-04-10T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661645ac2690b_Untitled-7_copy.jpg"
keywords: []
---

# ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജ  പ്രചരണം ; 12 കേസുകളെടുത്ത് കേരളാ പൊലീസ്.

> **Lead Summary:** **** ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജ പ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരള പൊലീസ്. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടും, തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്ന് വീതം കേസുകൾ രജിസ്റ്റര്‍ ചെയ്തു. സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസ്.

## Article Content

**** ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജ പ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരള പൊലീസ്. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടും, തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്ന് വീതം കേസുകൾ രജിസ്റ്റര്‍ ചെയ്തു. സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസ്.

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ ഇടപെടലുകളെ കുറിച്ച് നിരീക്ഷണ സംഘങ്ങളെ അറിയിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട് അതിനായി താഴെ കൊടുത്തിരിക്കുന്ന വാട്‌സാപ്പ് നമ്പറിലൂടെ വിവരം നല്‍കാമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

സൈബർ ഹെഡ്ക്വാർട്ടേഴ്‌സ് - 9497942700 തിരുവനന്തപുരം സിറ്റി - 9497942701 തിരുവനന്തപുരം റൂറൽ - 9497942715 കൊല്ലം സിറ്റി - 9497942702 കൊല്ലം റൂറൽ - 9497942716 പത്തനംതിട്ട - 9497942703 ആലപ്പുഴ - 9497942704 കോട്ടയം - 9497942705 ഇടുക്കി - 9497942706 എറണാകുളം സിറ്റി - 9497942707 എറണാകുളം റൂറൽ - 9497942717 തൃശ്ശൂർ സിറ്റി - 9497942708 തൃശ്ശൂർ റൂറൽ - 9497942718 പാലക്കാട് - 9497942709 മലപ്പുറം - 9497942710 കോഴിക്കോട് സിറ്റി - 9497942711 കോഴിക്കോട് റൂറൽ - 9497942719 വയനാട് - 9497942712 കണ്ണൂർ സിറ്റി - 9497942713 കണ്ണൂർ റൂറൽ - 9497942720 കാസർകോട് - 9497942714 തിരുവനന്തപുരം റെയ്‌ഞ്ച് - 9497942721 എറണാകുളം റെയ്‌ഞ്ച് - 9497942722 തൃശ്ശൂർ റെയ്‌ഞ്ച് - 9497942723 കണ്ണൂർ റെയ്‌ഞ്ച് - 9497942724

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/198021/false-propaganda-that-electronic-voting-machine-is-fraudkerala-police-took-12-cases)