---
title: "സി.എച്ച് മതേതര കേരളം സ്നേഹത്തോടെ കണ്ട നേതാവെന്ന് ഫാ. തോംസൺ കൊറ്റിയത്ത് ; പെരുന്നാൾ ദിനത്തിൽ തലശേരി ജനറൽ ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണമൊരുക്കി സി.എച്ച് സെൻ്റർ"
english_title: "CH Center prepared lunch for the patients and attendants of Thalassery General Hospital on the festive day."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/198097/ch-center-prepared-lunch-for-the-patients-and-attendants-of-thalassery-general-hospital-on-the-festive-day"
published_at: "2024-04-10T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66169bb81ab0a_Untitled-9_copy.jpg"
keywords: []
---

# സി.എച്ച് മതേതര കേരളം സ്നേഹത്തോടെ കണ്ട നേതാവെന്ന് ഫാ. തോംസൺ കൊറ്റിയത്ത് ; പെരുന്നാൾ ദിനത്തിൽ തലശേരി ജനറൽ ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണമൊരുക്കി സി.എച്ച് സെൻ്റർ

> **Lead Summary:** തലശേരി: മത സൗഹാർദ്ദവും സ്നേഹവും ഊട്ടി ഉറപ്പിക്കുന്ന തിൽ ഏറെ പ്രയത്നിച്ച നേതാവ് ആയിരുന്നു സി യെച് മുഹമ്മദ് കോയ സാഹിബ്. അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ മതേതര കേരളം ഏറെ സ്നേഹത്തോടെ ആണ് ശ്രവിച്ചത് അദ്ദേഹത്തിൻ്റെ പേരിൽ കേരളത്തിൽ തീരുവനന്തപുരം മുതൽ കാസർഗോഡ് വരെ പ്രവർത്തിച്ചു വരുന്ന ആതുര സേവന രംഗത്തെ സി. എച്ച്. സെന്ററിന്റെ പ്രവർത്തനങ്ങൾ നിസ്തുലമാണെന്ന് ചാലിൽ സെൻ്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. തോംസൺ കൊറ്റിയാത്ത്പറഞ്ഞു.

## Article Content

തലശേരി: മത സൗഹാർദ്ദവും സ്നേഹവും ഊട്ടി ഉറപ്പിക്കുന്ന തിൽ ഏറെ പ്രയത്നിച്ച നേതാവ് ആയിരുന്നു സി യെച് മുഹമ്മദ് കോയ സാഹിബ്. അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ മതേതര കേരളം ഏറെ സ്നേഹത്തോടെ ആണ് ശ്രവിച്ചത് അദ്ദേഹത്തിൻ്റെ പേരിൽ കേരളത്തിൽ തീരുവനന്തപുരം മുതൽ കാസർഗോഡ് വരെ പ്രവർത്തിച്ചു വരുന്ന ആതുര സേവന രംഗത്തെ സി. എച്ച്. സെന്ററിന്റെ പ്രവർത്തനങ്ങൾ നിസ്തുലമാണെന്ന് ചാലിൽ സെൻ്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. തോംസൺ കൊറ്റിയാത്ത്പറഞ്ഞു.

തലശ്ശേരി സി. എച്ച്. സെന്റർ, ആശുപത്രി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിയ ഈദ് സ്നേഹവിരുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവർക്ക് സ്നേഹ സാന്ത്വനം നൽകുന്ന സെന്റർ പ്രവർത്തനങ്ങൾ ശ്ലാഘിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സെന്റർ വൈസ് ചെയർമാൻ ഡോ. സി. പി. നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡോ. എ. എം. ഷഹാബുദീൻ ഈദ് സന്ദേശം നൽകി. കെ.കുഞ്ഞിമൂസ,മഹാ ഗഫൂർ, റഹ്‌ദാദ് മൂഴിക്കര, എൻ. മൂസ,റഷീദ് കാരിയാടൻ, സി. കെ. പി. റയീസ്, പാലക്കൽ സാഹിർ, തുടങ്ങിയവർ സംസാരിച്ചു. . സെക്രട്ടറി അഡ്വ. കെ. എ. ലത്തീഫ് സ്വാഗതവും റഷീദ് തലായി നന്ദിയും പറഞ്ഞു. വളണ്ടിയർമാരായ പൊന്നകം നൗഷാദ്, ആഷിഖ് പി. പി., മുസ്തഫ യു സി., ഉമ്മർ എ. വി., തഫ്ലിം മാണിയാട്ട്, അബ്ദുനാസർ കെ., ഉമ്മർ പി. പി., ജലാൽ യു. പി., ഫസൽ ചേരിക്കൽ, സിറാജ് വലിയേടത്ത്, ഹനീഫ പിലാക്കൂൽ , സലാം പുന്നോൽ, റയീസ് പിലാക്കുൽ, അസ്സൂ എം., ദിൽഷാദ് ടി. പി., ദിൽഷാദ് എൻ. തുടങ്ങിയവർ നേതൃത്വം നൽകി. സി.എച്ച്.സെൻ്റർ രൂപീകരിച്ചത് മുതൽ ഓണം വിഷു പെരുന്നാൾ ദിനങ്ങളിൽ നൽകുന്ന ആഘോഷമാണ് ഇത്തവണയും മാറ്റമില്ലാതെ തുടർന്നത്.' സി.എച്ച് സെൻ്റർ ചെയർമാൻ കെ.സൈനുൽ ആബിദിനാണ് ഇതിനാവശ്യമായ ചിലവ് വഹിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/198097/ch-center-prepared-lunch-for-the-patients-and-attendants-of-thalassery-general-hospital-on-the-festive-day)