---
title: "മംഗലാപുരത്തുണ്ടായ വാഹനാപകടത്തിൽ  തലശേരി  സ്വദേശിനിക്ക് പിന്നാലെ ചൊക്ലി സ്വദേശിയായ ഭർത്താവും മരിച്ചു"
english_title: "A native of Thalassery followed by her husband, a native of Chokli, died in a car accident in Mangalore"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/198109/a-native-of-thalassery-followed-by-her-husband-a-native-of-chokli-died-in-a-car-accident-in-mangalore"
published_at: "2024-04-10T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6616a7b2ab696_Untitled-10_copy.jpg"
keywords: []
---

# മംഗലാപുരത്തുണ്ടായ വാഹനാപകടത്തിൽ  തലശേരി  സ്വദേശിനിക്ക് പിന്നാലെ ചൊക്ലി സ്വദേശിയായ ഭർത്താവും മരിച്ചു

> **Lead Summary:** ****മംഗലാപുരം കുന്ദാപുരത്തുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് പിന്നാലെ ഭർത്താവും മരിച്ചു. ചൊക്ലി നിടുമ്പ്രം സ്വദേശി തൈപ്പറമ്പത്ത് മുനവ്വറാണ് മരിച്ചത്.

## Article Content

****മംഗലാപുരം കുന്ദാപുരത്തുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് പിന്നാലെ ഭർത്താവും മരിച്ചു. ചൊക്ലി നിടുമ്പ്രം സ്വദേശി തൈപ്പറമ്പത്ത് മുനവ്വറാണ് മരിച്ചത്.

ഭാര്യയും തലശ്ശേരി സൈദാർ പള്ളിയിലെ അബ്ദുള്ളാസിൽ അബ്ദുള്ളയുടെ മകളുമായ സമീറ നേരത്തെ മരിച്ചിരുന്നു.. കാറിൽ കൂടെയുണ്ടായിരുന്ന മകൻ സഹലിനും ഗുരുതര പരിക്കേറ്റു. സഹലിനെ മണിപ്പാൽ കെ.എം.സി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെ മഹാരാഷ്ട്രയിയിലെ സാംഗ്ലിയിലെ മീറേജിൽ നിന്ന് സ്വദേശമായ ചൊക്ലിയിലേക്ക് തിരിക്കവെ മംഗലാപുരം കുന്ദാപുരത്ത് വെച്ചാണ് അപകടം ഉണ്ടായത്. സമീറ ഓടിച്ച കാർ ഫ്ലൈ ഓവറിൽ നിന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/198109/a-native-of-thalassery-followed-by-her-husband-a-native-of-chokli-died-in-a-car-accident-in-mangalore)