---
title: "നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള  അന്തരിച്ചു"
english_title: "Producer and lyricist Unni Aranmula passed away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/198279/producer-and-lyricist-unni-aranmula-passed-away"
published_at: "2024-04-11T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617dca6e4687_Untitled-4_copy.jpg"
keywords: []
---

# നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള  അന്തരിച്ചു

> **Lead Summary:** നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു ചെങ്ങന്നൂർ: നടി ഉർവശിയെ അഭിനയരംഗത്തേക്ക് കൊണ്ടുവന്ന സംവിധായകനും നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള (കെ.ആർ. ഉണ്ണികൃഷ്ണൻ നായർ) നിര്യാതനായി. ഇന്നലെ വൈകുന്നേരം ചെങ്ങന്നൂരിലെ ലോഡ്ജിൽ വച്ചു ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

## Article Content

നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു ചെങ്ങന്നൂർ: നടി ഉർവശിയെ അഭിനയരംഗത്തേക്ക് കൊണ്ടുവന്ന സംവിധായകനും നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള (കെ.ആർ. ഉണ്ണികൃഷ്ണൻ നായർ) നിര്യാതനായി. ഇന്നലെ വൈകുന്നേരം ചെങ്ങന്നൂരിലെ ലോഡ്ജിൽ വച്ചു ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഡിഫൻസ് അക്കൗണ്ട്സിൽ ഉദ്യോഗസ്ഥനായിരുന്ന ഉണ്ണി ആറന്മുള സിനിമയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിച്ചാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്.  അവിവാഹിതനാണ്. എതിർപ്പുകൾ(1984), സ്വർഗം(1987) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ‌വ്യക്തിയാണ് ഉണ്ണി. ഉണ്ണി ആറന്മുള സംവിധാനം ചെയ്ത എതിർപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് ഉർവശി മലയാള സിനിമയിലെത്തുന്നത്. 

പൂനുള്ളും കാറ്റേ, മനസ്സൊരു മാന്ത്രിക കുതിരയായ് (എതിർപ്പുകൾ) ഈരേഴു പതിനാലു ലോകങ്ങളിൽ (സ്വർഗം) തുടങ്ങിവ ഉണ്ണി രചിച്ച ഗാനങ്ങൾ ഹിറ്റ് ആയിരുന്നു. സംസ്കാരം നാളെ (വെള്ളിയാഴ്ച) ഉച്ചക്ക് ആറൻമുള കോട്ടക്കകത്ത് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/198279/producer-and-lyricist-unni-aranmula-passed-away)