---
title: "കുടകിൽ കാട്ടാനയുടെ ആക്രമണം : തോട്ടം തൊഴിലാളി മരിച്ചു"
english_title: "Wild wildebeest attack in Kotak: Plantation worker died"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/198831/wild-wildebeest-attack-in-kotak-plantation-worker-died"
published_at: "2024-04-15T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661cae6a9b18e_661cab7feea1d_Picsart_24-04-15_09-52-00-094.jpg"
keywords: []
---

# കുടകിൽ കാട്ടാനയുടെ ആക്രമണം : തോട്ടം തൊഴിലാളി മരിച്ചു

> **Lead Summary:** കുടകിൽ : കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ ബീരുഗ വില്ലേജിലെ ചാമുണ്ഡി മുത്തപ്പ കൊല്ലി റോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു . ഇന്ന് രാവിലെ 6.45 ഓടെയാണ് സംഭവം .

## Article Content

കുടകിൽ : കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ ബീരുഗ വില്ലേജിലെ ചാമുണ്ഡി മുത്തപ്പ കൊല്ലി റോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു . ഇന്ന് രാവിലെ 6.45 ഓടെയാണ് സംഭവം .

സമീപത്തെ തോട്ടത്തിലേക്ക് ജോലിക്ക് പോവുകയായിരുന്ന അയ്യാമട മാദയ്യ (ബോഗ്ഗ - 63) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടത് . ബീരുഗയിലും സമീപ പ്രദേശങ്ങളിലെയും ചെറുതും വലുതുമായ തോട്ടങ്ങളിൽ 40-ൽ ലധികം കാട്ടാനകൾ ആണ് തമ്പടിച്ചിരിക്കുന്നത് . ഇതോടെ ഈ പ്രദേശങ്ങളിലെ സാധാരണക്കാരയായ തോട്ടം തൊഴിലാളികളുടെ ജീവന് ആനകൾ ഭീക്ഷണി ആയിരിക്കുകയാണ് .

സർക്കാർ ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണം എന്നാണ് തോട്ടം തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/198831/wild-wildebeest-attack-in-kotak-plantation-worker-died)