---
title: "മുഖ്യമന്ത്രിക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ വസ്തുതകൾ മനസിലാക്കാതെയാണെന്ന് പി.കെ ശ്രീമതി"
english_title: " Rahul Gandhi's remarks against the Chief Minister are without understanding the facts"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/199926/rahul-gandhis-remarks-against-the-chief-minister-are-without-understanding-the-facts"
published_at: "2024-04-20T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66233f65a42a7_Untitled-2_copy.jpg"
keywords: []
---

# മുഖ്യമന്ത്രിക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ വസ്തുതകൾ മനസിലാക്കാതെയാണെന്ന് പി.കെ ശ്രീമതി

> **Lead Summary:** (**www.thalasserynews.in) **രാഹുൽ ഗാന്ധിയെ പലപ്പോഴും പിന്തുണച്ച വ്യക്തിയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്നും മുഖ്യമന്ത്രിയെ കേന്ദ്രം ആക്രമിക്കുന്നില്ലെന്ന രാഹുൽ ഗാന്ധി യുടെ പ്രസ്താവന വസ്തുതകൾ മനസ്സിലാക്കാതെയാണ് എന്നും സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം പി.കെ. ശ്രീമതി പറഞ്ഞു.

## Article Content

(**www.thalasserynews.in) **രാഹുൽ ഗാന്ധിയെ പലപ്പോഴും പിന്തുണച്ച വ്യക്തിയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്നും മുഖ്യമന്ത്രിയെ കേന്ദ്രം ആക്രമിക്കുന്നില്ലെന്ന രാഹുൽ ഗാന്ധി യുടെ പ്രസ്താവന വസ്തുതകൾ മനസ്സിലാക്കാതെയാണ് എന്നും സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം പി.കെ. ശ്രീമതി പറഞ്ഞു.

കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ വലിയ ഭൂരി പക്ഷത്തോടെ ജയിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ഇടതുപക്ഷത്തിനുള്ളതെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നതിനോട് ഒരു കാരണവശാലും കൂട്ടുനിൽക്കുന്ന പാർട്ടിയില്ല സി.പി.ഐ.എം. പാർലമെൻറ് മെമ്പർ എന്ന നിലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തൻ്റെ ചോദ്യത്തിന് ഉത്തരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

എം.പി. എന്ന നിലയിൽ അഞ്ച് വർഷം കൊണ്ട് നടപ്പാക്കിയ പദ്ധതികളെക്കുറിച്ചുള്ള പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കണമെന്നാണ് ആവശ്യപ്പെട്ടത് എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ മറുപടി നൽകിയില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/199926/rahul-gandhis-remarks-against-the-chief-minister-are-without-understanding-the-facts)