(www.thalasserynews.in)കേരളത്തിൽ മത്സരം എൽഡിഎഫും, ബിജെപി.യും തമ്മിലെന്ന് പറഞ്ഞ ഇ പി ജയരാജന് തടി മാത്രമേ ഉള്ളൂ, ബുദ്ധിയില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം കെ മുനീർ. തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ നരേന്ദ്ര മോദിയുടെ മുഖ്യമന്ത്രിയാണ്.

ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനെ അഴിമതി കേസിൽ ജയിലിലടച്ചു. പിണറായിയെ ജയിലിലിടാത്തത് എന്തു കൊണ്ടാണെന്നറിയില്ലേ. ഇരുവരും ഒരേ തൂവൽ പക്ഷികളാണ്. ഈ വരുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും, ബിജെപിയും പൂജ്യത്തിലാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
Dr. MK Munir says that EP Jayarajan has only wood and no intelligence