---
title: "കൊട്ടിക്കലാശം;  തലശേരി ഗതാഗതക്കുരുക്കിലമരും"
english_title: "Thalassery will become a traffic jam"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/200830/thalassery-will-become-a-traffic-jam"
published_at: "2024-04-24T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628b6a254239_Untitled-5_copy.jpg"
keywords: []
---

# കൊട്ടിക്കലാശം;  തലശേരി ഗതാഗതക്കുരുക്കിലമരും

> **Lead Summary:** ***തലശേരി: ***തലശേരിയിൽ വൈകീട്ട് 3 മണി മുതൽ കൊട്ടിക്കലാശം നടക്കുന്നതിനാൽ നഗരം ഗതാഗതകുരുക്കിലമരും. പഴയ ബസ് സ്റ്റാൻ്റിൽ എൽ ഡി എഫിനും, പുതിയ ബസ് സ്റ്റാൻ്റിൽ യുഡിഎഫിനും, സംഗമം ജംഗ്ഷനിൽ എൻഡിഎക്കും കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിട്ടുണ്ട്.

## Article Content

***തലശേരി: ***തലശേരിയിൽ വൈകീട്ട് 3 മണി മുതൽ കൊട്ടിക്കലാശം നടക്കുന്നതിനാൽ നഗരം ഗതാഗതകുരുക്കിലമരും. പഴയ ബസ് സ്റ്റാൻ്റിൽ എൽ ഡി എഫിനും, പുതിയ ബസ് സ്റ്റാൻ്റിൽ യുഡിഎഫിനും, സംഗമം ജംഗ്ഷനിൽ എൻഡിഎക്കും കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിട്ടുണ്ട്.

സ്ഥാനാർത്ഥികളെല്ലാവരും തന്നെ കൊട്ടിക്കലാശത്തിനെത്തുന്നതിനാൽ വൻ ജനക്കൂട്ടമെല്ലായിടത്തുമുണ്ടാകും. സംസ്ഥാന ജില്ലാ നേതാക്കളും മെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ തലശേരി നഗരം ഗതാഗതകുരുക്കിലമരുമെന്നുറപ്പാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/200830/thalassery-will-become-a-traffic-jam)