---
title: "തിരഞ്ഞെടുപ്പ് ;  ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ  വിതരണം ബ്രണ്ണൻ കോളേജിൽ നടന്നു."
english_title: "election;Distribution of polling materials to the booths took place at Brennan College."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/201094/electiondistribution-of-polling-materials-to-the-booths-took-place-at-brennan-college"
published_at: "2024-04-25T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a1938508d7_Untitled-4_copy.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് ;  ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ  വിതരണം ബ്രണ്ണൻ കോളേജിൽ നടന്നു.

> **Lead Summary:** ***തലശ്ശേരി:*** വടകര ലോക് സഭാ മണ്ഡലത്തിൻ്റെ ഭാഗമായ തലശ്ശേരിയിലെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ബ്രണ്ണൻ കോളേജിൽ നടന്നു. തലശ്ശേരി മണ്ഡലത്തിലെ 165 പോളിങ്ങ് ബൂത്തുകളിലേക്കുള്ള സാധന സാമഗ്രികളാണ് വിതരണം ചെയ്തത്. രാവിലെ 8.30 ഓടെയായിരുന്നു വിതരണം ആരംഭിച്ചത്.

## Article Content

***തലശ്ശേരി:*** വടകര ലോക് സഭാ മണ്ഡലത്തിൻ്റെ ഭാഗമായ തലശ്ശേരിയിലെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ബ്രണ്ണൻ കോളേജിൽ നടന്നു. തലശ്ശേരി മണ്ഡലത്തിലെ 165 പോളിങ്ങ് ബൂത്തുകളിലേക്കുള്ള സാധന സാമഗ്രികളാണ് വിതരണം ചെയ്തത്. രാവിലെ 8.30 ഓടെയായിരുന്നു വിതരണം ആരംഭിച്ചത്.

ഉച്ചവരെവിവിധ ഘട്ടങ്ങളായ് പ്രതേകം സജ്ജീകരിച്ച കൗണ്ടറുകളിൽ നിന്നാണ് വോട്ടിങ് സാമഗ്രികൾ വിതരണം ചെയ്തത്. ബ്രണ്ണൻ കോളേജിലെ 3 സ്ട്രോങ് റൂമുകളിൽ വൻസുരക്ഷയോടെയായിരുന്നു വോട്ടിങ്ങ് മെഷിൻ സൂക്ഷിച്ചത്. തലശ്ശേരി സബ്കലക്ടർ സന്ദീപ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു സാധനങ്ങളുടെ വിതരണം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/201094/electiondistribution-of-polling-materials-to-the-booths-took-place-at-brennan-college)