---
title: "കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തു  വീണു ; തലശേരിയിൽ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം"
english_title: "While playing, the stone fell on his body;A 7th grader met a tragic end in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/201499/while-playing-the-stone-fell-on-his-bodya-7th-grader-met-a-tragic-end-in-thalassery"
published_at: "2024-04-27T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662c97972d0ad_Untitled-2_copy.jpg"
keywords: []
---

# കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തു  വീണു ; തലശേരിയിൽ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

> **Lead Summary:** *** ***കൽത്തൂൺ ഇളകി ദേഹത്ത് വീണ് 14 കാരന് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ശ്രീനാരായണമഠത്തിന് സമീപം ഓജസിൽ കെ.പി. ശ്രീനികേതാണ് മരിച്ചത്. തിരുവങ്ങാട് വലിയ മാടാവിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീനികേത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ മാടപ്പീടികയിലെ തറവാട്ട് വീട്ടിൽ വച്ചായിരുന്നു അപകടം.

## Article Content

*** ***കൽത്തൂൺ ഇളകി ദേഹത്ത് വീണ് 14 കാരന് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ശ്രീനാരായണമഠത്തിന് സമീപം ഓജസിൽ കെ.പി. ശ്രീനികേതാണ് മരിച്ചത്. തിരുവങ്ങാട് വലിയ മാടാവിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീനികേത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ മാടപ്പീടികയിലെ തറവാട്ട് വീട്ടിൽ വച്ചായിരുന്നു അപകടം.

പാലയാട് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ മഹേഷിന്റെയും, വലിയ മാടാവിൽ സ്കൂൾ അധ്യാപിക സുനിലയുടെയും മകനാണ്. അച്ഛൻ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും, അമ്മ വോട്ടുചെയ്യാനും പോയപ്പോൾ മക്കളെ തറവാട്ട് വീട്ടിൽ എത്തിച്ചതായിരുന്നു. ഇവിടെ തുണി അലക്കുന്ന സ്ഥലത്തെ കൽത്തൂണിൽ പിടിച്ച് കളിക്കുമ്പോഴാണ് അപകടമുണ്ടായത്.

ഉടനെ കുട്ടിയെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തലശേരി സെന്റ് ജോസഫ് പ്ലസ് ടു വിദ്യാർത്ഥിനി ലക്ഷ്മി നന്ദ ഏക സഹോദരിയാണ്. ന്യൂ മാഹി  പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു മൃതദേഹം രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വലിയ മാടാവ് സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം കണ്ടിക്കൽ നിദ്രാ തീരം വാതക ശ്മശാനത്തിൽ 3 മണിക്ക് നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/201499/while-playing-the-stone-fell-on-his-bodya-7th-grader-met-a-tragic-end-in-thalassery)