---
title: "ഡ്രൈവിങ്ങിനിടെ ഉപദ്രവം; പെൺകുട്ടി കാറിൽ നിന്ന് ചാടി, യുവാവ് പിടിയിൽ"
english_title: "Harassment while driving;The girl jumped from the car and the young man was arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/201773/harassment-while-drivingthe-girl-jumped-from-the-car-and-the-young-man-was-arrested"
published_at: "2024-04-28T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e3599de127_f091e1a5-7523-4960-8e86-8c2b5c5270ef.jpg"
keywords: []
---

# ഡ്രൈവിങ്ങിനിടെ ഉപദ്രവം; പെൺകുട്ടി കാറിൽ നിന്ന് ചാടി, യുവാവ് പിടിയിൽ

> **Lead Summary:** **വടകര:** വടകരയിൽ ഡ്രൈവിംഗ് പരിശീലനത്തിനിടയിൽ യുവാവിന്റെ ഉപദ്രവം. കാറിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച് പെൺകുട്ടി.

## Article Content

**വടകര:** വടകരയിൽ ഡ്രൈവിംഗ് പരിശീലനത്തിനിടയിൽ യുവാവിന്റെ ഉപദ്രവം. കാറിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച് പെൺകുട്ടി.

തിരുവള്ളൂരിലെ ബെസ്ററ് ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന യുവാവിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. പെൺകുട്ടി വണ്ടിയിൽ നിന്ന് ചാടിയത് കണ്ട നാട്ടുകാർ യുവാവിനെ പിടികൂടുകയായിരുന്നു.

സംഭവത്തിൽ പരാതി ലഭിച്ചാൽ യുവാവിനെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/201773/harassment-while-drivingthe-girl-jumped-from-the-car-and-the-young-man-was-arrested)