---
title: "തലശേരി കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ 26 വർഷത്തെ സ്തുതർഹ്യ  സേവനം ; നഴ്സിംഗ് അസി.ടി.ഗീതക്ക് അർഹിച്ച യാത്രയയപ്പൊരുക്കി സഹ പ്രവർത്തകർ "
english_title: "26 years of meritorious service in Thalassery Co-operative Hospital;Co-workers prepared a well-deserved send-off for Nursing Assistant Geetha"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/202191/26-years-of-meritorious-service-in-thalassery-co-operative-hospitalco-workers-prepared-a-well-deserved-send-off-for-nursing-assistant-geetha"
published_at: "2024-04-30T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630cc9c2b161_Untitled-7_copy.jpg"
keywords: []
---

# തലശേരി കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ 26 വർഷത്തെ സ്തുതർഹ്യ  സേവനം ; നഴ്സിംഗ് അസി.ടി.ഗീതക്ക് അർഹിച്ച യാത്രയയപ്പൊരുക്കി സഹ പ്രവർത്തകർ 

> **Lead Summary:** ***തലശ്ശേരി: *** തലശ്ശേരി കോ-ഓപ്പറേറ്റിവ് ആശുപത്രിയിൽ കഴിഞ്ഞ 26 വർഷമായി നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്ത ടി. ഗീതക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രി വൈസ് പ്രസിഡന്റ് ടി.സുധീർ ഉദ്ഘാടനം ചെയ്തു.

## Article Content

***തലശ്ശേരി: *** തലശ്ശേരി കോ-ഓപ്പറേറ്റിവ് ആശുപത്രിയിൽ കഴിഞ്ഞ 26 വർഷമായി നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്ത ടി. ഗീതക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രി വൈസ് പ്രസിഡന്റ് ടി.സുധീർ ഉദ്ഘാടനം ചെയ്തു.

ആശുപത്രി ഡയറക്ടർ കെ.വി.മോഹനൻ അദ്ധ്യക്ഷനായി. ആശുപത്രി ഡയറക്ടറും മെഡിക്കൽ സൂപ്രണ്ടുമായ ഡോ: രാജീവ് നമ്പ്യാർ, ഡോ: ശ്രീജിത്ത് വളപ്പിൽ, നഴ്സിങ് സൂപ്രണ്ട് രശ്മി ഡൊമിനിക്ക്, കെ.സി.ഇ.യു യൂണിറ്റ് സെക്രട്ടറി എൻ.രമേശൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ആശുപത്രി ജനറൽ മാനേജർ ഇ.എം. മിഥുൻ ലാൽ സ്വാഗതവും സാനിറ്ററി ഇൻസ്പെക്റ്റർ പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/202191/26-years-of-meritorious-service-in-thalassery-co-operative-hospitalco-workers-prepared-a-well-deserved-send-off-for-nursing-assistant-geetha)