---
title: "ലഹരിയിൽ ജീവിതം ഹോമിച്ച്  യുവാക്കൾ ; വടകരയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കണ്ണൂർ സ്വദേശി മരിച്ച നിലയിൽ,  ലഹരി കുത്തിവച്ചെന്ന് സംശയം"
english_title: "Another death in Vadakara;A young man died in an autorickshaw suspected of being intoxicated"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/202324/another-death-in-vadakaraa-young-man-died-in-an-autorickshaw-suspected-of-being-intoxicated"
published_at: "2024-05-01T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631c21056a93_vtvtvt.jpg"
keywords: []
---

# ലഹരിയിൽ ജീവിതം ഹോമിച്ച്  യുവാക്കൾ ; വടകരയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കണ്ണൂർ സ്വദേശി മരിച്ച നിലയിൽ,  ലഹരി കുത്തിവച്ചെന്ന് സംശയം

> **Lead Summary:** **തലശ്ശേരി: ** വടകരയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാനിഫ്നിസിനെയാണ് ഓട്ടോറിക്ഷയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് . അമിതമായി ലഹരി കുത്തിവച്ചതിനെ തുടർന്നാണ് മരണമെന്നാണ് പോലീസ് നിഗമനം.

## Article Content

**തലശ്ശേരി: ** വടകരയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാനിഫ്നിസിനെയാണ് ഓട്ടോറിക്ഷയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് . അമിതമായി ലഹരി കുത്തിവച്ചതിനെ തുടർന്നാണ് മരണമെന്നാണ് പോലീസ് നിഗമനം.

മൃതദേഹത്തിന് സമീപത്തു നിന്ന് കുത്തിവെക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ച് കണ്ടെത്തി. തലശ്ശേരി രെജിസ്ട്രേഷനുള്ള ഓട്ടോറിക്ഷയിലാണ് മൃതദേഹം കണ്ടെത്തിയത് . വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയാണ് വടകര ഓർക്കാട്ടേരിക്കടുത്ത് രണ്ട് യുവാക്കൾ അമിത ;ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ചത്

. ഇവിടെ നിന്ന് രക്ഷപ്പെട്ട യുവാവിനെ ചോദ്യം ചെയ്തപ്പോൾ വടകരയ്ക്കടുത്തെ കൈനാട്ടിയിലെ പ്രവാസി യുവാവിന്റെ മരണവും അമിത ലഹരി ഉപയോഗത്തെ തുടർന്നാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ചിലരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്യ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/202324/another-death-in-vadakaraa-young-man-died-in-an-autorickshaw-suspected-of-being-intoxicated)