---
title: "ഇടത്തിലമ്പലം മുരിക്കോളി പുത്തൻപുരയിൽ തറവാട് കുടുംബ സംഗമം ശ്രദ്ധേയമായി"
english_title: "At Idatilampalam Murikoli Puthanpura, the Tharavad family reunion was notable"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/202568/at-idatilampalam-murikoli-puthanpura-the-tharavad-family-reunion-was-notable"
published_at: "2024-05-02T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663339529087d_Untitled-6_copy.jpg"
keywords: []
---

# ഇടത്തിലമ്പലം മുരിക്കോളി പുത്തൻപുരയിൽ തറവാട് കുടുംബ സംഗമം ശ്രദ്ധേയമായി

> **Lead Summary:** **തലശ്ശേരി **നിരവധി കുടുംബാഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു. കലാ കായിക മത്സരങ്ങളും നടന്നു. സാമൂഹ്യ ക്ഷേമ വകുപ്പ് മുൻ പ്രോഗ്രാം ഓഫീസർ രാമചന്ദ്രൻ ഇല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.

## Article Content

**തലശ്ശേരി **നിരവധി കുടുംബാഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു. കലാ കായിക മത്സരങ്ങളും നടന്നു. സാമൂഹ്യ ക്ഷേമ വകുപ്പ് മുൻ പ്രോഗ്രാം ഓഫീസർ രാമചന്ദ്രൻ ഇല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.

ശശിധരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. എം വി .സച്ചിദേവ് സ്വാഗതം പറഞ്ഞു. എൻഎസ്എസ് തലശേരി കരയോഗം സെക്രട്ടറി പ്രഭാകരൻ, എം ജയദേവൻ, വിശാൽ കുമാർ, കെ പി ഹരിദാസ് എന്നിവർ സംസാരിച്ചു.

കുടുംബത്തിലെ മുതിർന്ന കാരണവരായ സി ആർ പി എഫ് റിട്ട. ഡിവൈഎസ്പി ദാമോദരൻ നമ്പ്യാരെ ആദരിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കുടുംബാംഗങ്ങളെയും ചടങ്ങിൽ അനുമോദിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങളും നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/202568/at-idatilampalam-murikoli-puthanpura-the-tharavad-family-reunion-was-notable)