---
title: "തലശ്ശേരിയിൽ ലാബ് ഉപകരണങ്ങളും കെമിക്കൽസും വിൽപ്പന നടത്തുന്ന കടയിൽ തീപിടുത്തം ; 40 ലക്ഷത്തോളം രൂപയുടെ നഷ്ടം"
english_title: "A fire broke out in a shop selling lab equipment and chemicals in Thalassery;A loss of Rs 40 lakhs"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/202645/a-fire-broke-out-in-a-shop-selling-lab-equipment-and-chemicals-in-thalasserya-loss-of-rs-40-lakhs"
published_at: "2024-05-02T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663396fcbeb59_Untitled-13_copy.jpg"
keywords: []
---

# തലശ്ശേരിയിൽ ലാബ് ഉപകരണങ്ങളും കെമിക്കൽസും വിൽപ്പന നടത്തുന്ന കടയിൽ തീപിടുത്തം ; 40 ലക്ഷത്തോളം രൂപയുടെ നഷ്ടം

> **Lead Summary:** ***തലശ്ശേരി: ***തലശ്ശേരി പഴയ ബസ്സ്റ്റാൻഡിന് സമീപത്ത് എം ജി ബസാറിൽ പ്രവർത്തിക്കുന്ന അക്ഷയ അസോസിയേറ്റ്സിൽ വ്യാഴ്യാഴ്ചയാണ് തീപിടുത്തം ഉണ്ടായത്. സമീപത്ത് ചായകുടിക്കുകയായിരുന്നവർ പുക ഉയരുന്നത് കണ്ട ശ്രദ്ധയിൽ പെട്ട ഉടൻ ഫയ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.

## Article Content

***തലശ്ശേരി: ***തലശ്ശേരി പഴയ ബസ്സ്റ്റാൻഡിന് സമീപത്ത് എം ജി ബസാറിൽ പ്രവർത്തിക്കുന്ന അക്ഷയ അസോസിയേറ്റ്സിൽ വ്യാഴ്യാഴ്ചയാണ് തീപിടുത്തം ഉണ്ടായത്. സമീപത്ത് ചായകുടിക്കുകയായിരുന്നവർ പുക ഉയരുന്നത് കണ്ട ശ്രദ്ധയിൽ പെട്ട ഉടൻ ഫയ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് തലശ്ശേരിയിൽ നിന്നും മൂന്ന് യൂണിറ്റ് എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീയണക്കാനായത്. മൂന്ന് മുറികളിലായി സൂക്ഷിച്ച, ലാബ് ഉപകരണങ്ങൾ കെമിക്കൽസ്, ഓഫിസിലെ കമ്പ്യൂട്ടർ, ഫയലുകൾ എന്നിവ കത്തി നശിച്ചു. ഏകദേശം നാൽപത് ലക്ഷത്തോളം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നതായ് ഉടമ പി.കെ രാജീവൻ പറഞ്ഞു.

സമീപത്ത് നിരവധി സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടലിലൂടെ വലിയ ദുരന്തമാണ് ഒഴിവായത് എന്ന് കൗൺസിലർ സി.ഒ ടി ഷബീർ പറഞ്ഞു. ജില്ലയിലെ ലാബ് ഉപകരണങ്ങളുംകെമിക്കൽസിൻ്റെയും മൊത്ത വിതരണക്കാരാണ് അക്ഷയ അസോസിയേറ്റ്സ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/202645/a-fire-broke-out-in-a-shop-selling-lab-equipment-and-chemicals-in-thalasserya-loss-of-rs-40-lakhs)