---
title: "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം"
english_title: "Attention passengers;Change in train services"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/202955/attention-passengerschange-in-train-services"
published_at: "2024-05-04T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6635b1cbaa0c9_Untitled-1_copy.jpg"
keywords: []
---

# യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം ‍ഡിവിഷനനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ വഴി തിരിച്ചു വിടും. ചിലത് ഭാ​ഗിമായി റദ്ദാക്കും.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം ‍ഡിവിഷനനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ വഴി തിരിച്ചു വിടും. ചിലത് ഭാ​ഗിമായി റദ്ദാക്കും.

വഴി തിരിച്ചു വിടുന്നവ

ഈ മാസം 9, 11 തീയതികളിൽ ചെന്നൈ എ​ഗ്മൂറിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള ​ഗുരുവായൂർ എക്സ്പ്രസ് (16127), 9നു ​ഗുരുവായൂരിൽ നിന്നു പുറപ്പെടുന്ന എ​ഗ്മൂർ എക്സ്പ്രസ് (16128) എന്നിവ കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

16, 18, 23 തീയതികളിൽ കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള മം​ഗളൂരു ജങ്ഷൻ അന്ത്യോദയ എക്സ്പ്രസ് (16355) കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ നിർത്തും.

ഭാ​ഗികമായി റദ്ദാക്കുന്നവ

14 മുതൽ 19 വരെ മം​ഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും. 15 മുതൽ 20 വരെ തിരുവനന്തപുരം സെൻട്രലിൽ നിന്നു പുറപ്പെടേണ്ട മം​ഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് (16606) കൊല്ലത്തു നിന്നു രാവിലെ 4.38നു സർവീസ് ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/202955/attention-passengerschange-in-train-services)