---
title: "ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ "
english_title: "The next phase of elephant culling in Aralam Farm is on Monday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/203181/the-next-phase-of-elephant-culling-in-aralam-farm-is-on-monday"
published_at: "2024-05-05T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66370f9b40639_Untitled-1_copy.jpg"
keywords: []
---

# ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ 

> **Lead Summary:** ** **പുനരധിവാസ മേഖലയിൽ നിന്നും ആനകളെ കാട്ടിലേക്ക് തുരത്തുന്ന നടപടികൾ തിങ്കളഴ്ച മുതൽ പുനരാരംഭിക്കും. തിങ്കൾ ചൊവ്വ ദിവസങ്ങളിൽ പുനരധിവാസ മേഖലയിലെ ആനകളെ തുരത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

## Article Content

** **പുനരധിവാസ മേഖലയിൽ നിന്നും ആനകളെ കാട്ടിലേക്ക് തുരത്തുന്ന നടപടികൾ തിങ്കളഴ്ച മുതൽ പുനരാരംഭിക്കും. തിങ്കൾ ചൊവ്വ ദിവസങ്ങളിൽ പുനരധിവാസ മേഖലയിലെ ആനകളെ തുരത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ ഫാമിലെ കൃഷിയിടങ്ങളിൽ അവശേഷിക്കുന്ന ആനകളെ കൂടി തുരത്തി വനത്തിൽ എത്തിക്കുകയാണ് നിലവിലെ ലക്‌ഷ്യം. ഫാമിനുള്ളിൽ യുവാവിനെ കാട്ടാന ആക്രമിച്ചതിൽ എതിർപ്പ് ശക്തമായതിന്റെ സാഹചര്യത്തിലാണ് വീണ്ടും ആനകളെ തുരത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം ആയത് .

ഫാമിലെ കൃഷി ഇടത്തിൽ 20 ഓളം ആനകൾ കൂടി അവശേഷിക്കുന്നതായാണ് കണക്ക്. ആനയുടെ ശല്യം അതി രൂക്ഷമായി തുടരുകയാണ് കഴിഞ്ഞ ദിവസം ആന പുനരധിവാസ മേഖലയിൽ ഒരു വീടും കാട്ടാന തകർത്തിരുന്നു .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/203181/the-next-phase-of-elephant-culling-in-aralam-farm-is-on-monday)