---
title: "തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി അന്തരിച്ചു ; ആദരസൂചകമായി തലശേരിയിൽ ഉച്ചക്ക് ഹർത്താൽ"
english_title: "Thalassery Municipality Vice Chairman Vazhail Sasi passed away;Noon hartal at Thalassery as a mark of respect"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/203391/thalassery-municipality-vice-chairman-vazhail-sasi-passed-awaynoon-hartal-at-thalassery-as-a-mark-of-respect"
published_at: "2024-05-06T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6638539216f94_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി അന്തരിച്ചു ; ആദരസൂചകമായി തലശേരിയിൽ ഉച്ചക്ക് ഹർത്താൽ

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി നഗരസഭ വൈസ് ചെയർമാനും, സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗവുമായ വാഴയിൽ ശശി നിര്യാതനായി.കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

## Article Content

**തലശ്ശേരി: ** തലശ്ശേരി നഗരസഭ വൈസ് ചെയർമാനും, സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗവുമായ വാഴയിൽ ശശി നിര്യാതനായി.കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

രാവിലെ 10 മുതൽ സി.പി.എം. തലശേരി ഏരിയാ കമ്മിറ്റി ഓഫിസിലും, 1 മണിക്ക് നഗരസഭാ ഓഫീസിലും, 1.30ന് വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകീട്ട് 4 മണിക്ക് കണ്ടിക്കൽ നിദ്രാ തീരത്ത് സംസ്കാരവും നടക്കും.

തുടർന്ന് അനുശോചന യോഗം നടക്കും. 2 മുതൽ 4 വരെ തലശേരി നഗരത്തിൽ ഹർത്താൽ നടത്തും. ഹോട്ടലുകളെയും, മെഡിക്കൽ ഷോപ്പുകളെയും ഒഴിവാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/203391/thalassery-municipality-vice-chairman-vazhail-sasi-passed-awaynoon-hartal-at-thalassery-as-a-mark-of-respect)