---
title: "തലശേരിയിൽ ലോട്ടറി വിൽപനക്കാരനായ 68 കാരനെ കാണാതായതായി പരാതി."
english_title: "A 68-year-old lottery seller has been reported missing in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/203427/a-68-year-old-lottery-seller-has-been-reported-missing-in-thalassery"
published_at: "2024-05-06T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663873e16b014_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ ലോട്ടറി വിൽപനക്കാരനായ 68 കാരനെ കാണാതായതായി പരാതി.

> **Lead Summary:** ***തലശ്ശേരി:*** തലശ്ശേരിയിൽ ലോട്ടറി വിൽപനക്കാരനായ 68കാരനെ കാണാതായതായ പരാതിയിൽ ധർമ്മടം പോലീസ് അന്വേഷണം തുടങ്ങി. മേലൂർ കലാമന്ദിരത്തിനടുത്ത ചാക്കനാടം വീട്ടിൽ എസ്.ശശികുമാറിനെ (68] ഇക്കഴിഞ്ഞ 26 മുതലാണ് കാണാതായത്.

## Article Content

***തലശ്ശേരി:*** തലശ്ശേരിയിൽ ലോട്ടറി വിൽപനക്കാരനായ 68കാരനെ കാണാതായതായ പരാതിയിൽ ധർമ്മടം പോലീസ് അന്വേഷണം തുടങ്ങി. മേലൂർ കലാമന്ദിരത്തിനടുത്ത ചാക്കനാടം വീട്ടിൽ എസ്.ശശികുമാറിനെ (68] ഇക്കഴിഞ്ഞ 26 മുതലാണ് കാണാതായത്.

ലോട്ടറി തൊഴിലാളിയായ ശശികുമാർ അന്നേ ദിവസം രാവിലെ തലശ്ശേരിയിലേക്ക് പോവുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയതത്രെ. പിന്നീട് തിരിച്ചെത്തിയില്ല. 5 അടി ഉയരവും ഇരു നിറത്തിൽ തടിച്ച ശരീര പ്രകൃതിയുമാണ് ശശികുമാറിന്റേത്. വിവരം ലഭിക്കുന്നവർ 0490-2348070, അല്ലെങ്കിൽ 9497947324 - 9497 935320 നമ്പരുകളിൽ അറിയിക്കണമെന്ന് ധർമ്മടം പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/203427/a-68-year-old-lottery-seller-has-been-reported-missing-in-thalassery)