പരിയാരം മെഡിക്കൽ കോളേജിൽ ലിഫ്റ്റുകൾ നിലച്ചിട്ട് ദിവസങ്ങൾ ; പ്രതിഷേധമറിയിച്ച് യൂത്ത് കോൺഗ്രസ്

പരിയാരം മെഡിക്കൽ കോളേജിൽ ലിഫ്റ്റുകൾ നിലച്ചിട്ട് ദിവസങ്ങൾ ;  പ്രതിഷേധമറിയിച്ച് യൂത്ത് കോൺഗ്രസ്
May 8, 2024 11:02 AM | By Rajina Sandeep

കണ്ണൂർ :(www.thalasserynews.in)  പരിയാരം മെഡിക്കൽ കോളേജ്ആശുപത്രിയിൽ ലിഫ്റ്റുകൾ നിലച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു തകരാർ പരിഹരിക്കാത്ത അധികൃതരുടെ നടപടിയിൽ യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ മാസമാണ് 7 ലിഫ്റ്റുകൾ നിലച്ചത്,ഇടിയുടെ ആഘാതത്തിലാണ് ലിഫ്റ്റുകൾ നിലച്ച എന്നാണ് അധികാരികൾ പറയുന്നത്.

മാസങ്ങൾക്കു മുമ്പ് പുതിയതായി സ്ഥാപിച്ച പുതിയ ലിഫ്റ്റുകളിൽ ഒന്നും നിലച്ചു. പുതിയ ലിഫ്റ്റു പണിയാൻ ഉപയോഗിച്ച സാധനങ്ങൾ തീരെ നിലവാരം കുറഞ്ഞ കമ്പനിയുടെ ആയതിനാലാണ് പെട്ടെന്ന് തന്നെ ലിഫ്റ്റുകൾ തകരാറിലായതെന്നും പുതിയ ലിഫ്റ്റിൻ്റെ മറവിൽ അഴിമതിയുടെ കൂമ്പാരങ്ങൾ അധികൃതർ നടത്തിയിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

അവിടെയെത്തുന്ന രോഗികൾഏറെ പ്രയാസപ്പെട്ടിട്ടാണ് മുകളിമുകളിലത്തെ നിലയിലേക്ക് ഡോക്ടറെ കാണാൻ പോകുന്നത് അതുപോലെതന്നെ അത്യാഹിത വിഭാഗവും ഓപ്പറേഷൻ റൂം ലേബർ റൂം എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് പണിമുടക്കുന്നത് വലിയ പ്രതിസന്ധിയിലാണ് .

അതുപോലെതന്നെ ഡെന്റൽ കോളേജിലെ ലിഫ്റ്റ് നാലുമാസമായി അടച്ച് പൂട്ടിയ നിലയിലാണ്. 8 നിലയിലുള്ള ആശുപത്രി കെട്ടിടത്തിൽ ലിഫ്റ്റ് നിലച്ചതിനാൽ രോഗികളെത്താൻ വളരെയധികം കഷ്ടപ്പെട്ടാണ്. അടിയന്തരമായി രോഗികളെ പ്രശ്നം ആശുപത്രി അധികൃതർ മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു വരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് അറിയിച്ചു.

Lifts stopped in Pariyaram Medical College for days;Youth Congress in protest

Next TV

Related Stories
കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

May 19, 2024 10:10 PM

കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 19, 2024 12:10 PM

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ...

Read More >>
തലശേരിയിൽ  വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം പോയി

May 18, 2024 02:48 PM

തലശേരിയിൽ വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം പോയി

തലശേരിയിൽ വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ

May 18, 2024 12:41 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30...

Read More >>
വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

May 18, 2024 10:03 AM

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും...

Read More >>
Top Stories