---
title: "കെ.കെ ശൈലജ പക്വത കാണിച്ചില്ല, ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തി - കെ.മുരളിധരൻ"
english_title: "KK Shailaja showed no maturity, ran a bad campaign against Shafi Parambil - K Muralidharan"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/203953/kk-shailaja-showed-no-maturity-ran-a-bad-campaign-against-shafi-parambil-k-muralidharan"
published_at: "2024-05-08T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b3303847e9_Untitled-5_copy.jpg"
keywords: []
---

# കെ.കെ ശൈലജ പക്വത കാണിച്ചില്ല, ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തി - കെ.മുരളിധരൻ

> **Lead Summary:** ****സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഒരു കുറവുമില്ല. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പക്വത കാണിച്ചില്ലെന്ന് കെ മുരളിധരൻ്റെ വിമർശനം.

## Article Content

****സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഒരു കുറവുമില്ല. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പക്വത കാണിച്ചില്ലെന്ന് കെ മുരളിധരൻ്റെ വിമർശനം.

ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തിയെന്നും കെ മുരളിധരൻ ആരോപിച്ചു. സ്വാഭാവികമായും ഷാഫി പറമ്പിലിനും തിരിച്ച് പറയേണ്ടി വന്നുവെന്നും പറഞ്ഞു.

കോഴിക്കോട് എം കെ രാഘവനെതിരെ പ്രവർത്തിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും കെ മുരളിധരൻ വ്യക്തമാക്കി. പൊന്നാനിയിൽ മുസ്ലിം ലീഗ് വോട്ടുകളിൽ അടിയൊഴുക്കുണ്ടായിട്ടില്ലെന്നും യുഡിഎഫ് മികച്ച വിജയം നേടുമെന്നും സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/203953/kk-shailaja-showed-no-maturity-ran-a-bad-campaign-against-shafi-parambil-k-muralidharan)