---
title: "കാഴ്ച വെല്ലുവിളി നേരിടുന്ന 10 പേർക്കായി  ധർമ്മടത്ത് കരാട്ടെ പരിശീലന ക്യാമ്പും, പിണറായിൽ നീന്തൽ പരിശീലനവും "
english_title: "Karate training camp at Dharmadam and swimming training at Pinara for 10 visually challenged persons"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/203998/karate-training-camp-at-dharmadam-and-swimming-training-at-pinara-for-10-visually-challenged-persons"
published_at: "2024-05-08T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b5be9433bf_Untitled-2_copy.jpg"
keywords: []
---

# കാഴ്ച വെല്ലുവിളി നേരിടുന്ന 10 പേർക്കായി  ധർമ്മടത്ത് കരാട്ടെ പരിശീലന ക്യാമ്പും, പിണറായിൽ നീന്തൽ പരിശീലനവും 

> **Lead Summary:** ** **കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ജീവിത പ്രതിസന്ധികളെ നേരിടാനുള്ള ആത്മവിശ്വാസം പകർന്നു നൽകാനായി കരാട്ടെ, നീന്തൽ പരിശീലനം നൽകുന്നു. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് കണ്ണൂർ ജില്ലാ യൂണിറ്റിന്റെയും സംഘടനയുടെ യൂത്ത് ഫോറത്തിന്റെയും ബംഗളൂര് ഇക്യുബിൻ ഫൌണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ധർമ്മടം ബ്രണ്ണൻ കോളേജ് ഹോസ്റ്റലിൽ ക്യാമ്പ് നടത്തിയാണ് കരാട്ടെ പരിശീലനം നൽകുന്നത്.

## Article Content

** **കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ജീവിത പ്രതിസന്ധികളെ നേരിടാനുള്ള ആത്മവിശ്വാസം പകർന്നു നൽകാനായി കരാട്ടെ, നീന്തൽ പരിശീലനം നൽകുന്നു. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് കണ്ണൂർ ജില്ലാ യൂണിറ്റിന്റെയും സംഘടനയുടെ യൂത്ത് ഫോറത്തിന്റെയും ബംഗളൂര് ഇക്യുബിൻ ഫൌണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ധർമ്മടം ബ്രണ്ണൻ കോളേജ് ഹോസ്റ്റലിൽ ക്യാമ്പ് നടത്തിയാണ് കരാട്ടെ പരിശീലനം നൽകുന്നത്.

കാഴ്ചയില്ലാത്ത 10 പേർ ക്യാമ്പിൽ പങ്കടുക്കും. ഇവർക്കായി  കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ  സെൻസായി സി.എൻ. മുരളി കരാട്ടെ പരിശിലനം നൽകും.

പിണറായി ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള നീന്തൽകുളത്തിൽ വച്ചാണ് നീന്തൽ പരിശീലനം വെള്ളിയാഴ്ച രാവിലെ 8.30 ന് ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ ഡോ.ജെ. വാസന്തി പിണറായി സ്വിമ്മിംഗ് പൂളിൽ നീന്തൽ പരിശീലനം ഉത്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ ടി.എൻ. മുരളീധരൻ, എം.എം. സാജിദ്, എം. അൻസാർ എന്നിവർ ക്യാമ്പിനെ പറ്റി വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/203998/karate-training-camp-at-dharmadam-and-swimming-training-at-pinara-for-10-visually-challenged-persons)