---
title: "മുദ്രപത്രം മാസിക  പ്രസിദ്ധീകരിക്കുന്ന കതിരൂർ സ്വദേശി  ടി.കെ.ദിലീപ് കുമാറിൻ്റെ "ഒരുകാമ്പസ് പ്രണയം' എന്ന നോവലിൻ്റെ പ്രകാശനം ശനിയാഴ്ച്ച"
english_title: "The release of the novel "Orukampus Pranayam" by TK Dileep Kumar, native of Kathirur, published by Mudrapatram magazine, on Saturday."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/204131/the-release-of-the-novel-orukampus-pranayam-by-tk-dileep-kumar-native-of-kathirur-published-by-mudrapatram-magazine-on-saturday"
published_at: "2024-05-09T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c681d62127_Untitled-1_copy.jpg"
keywords: []
---

# മുദ്രപത്രം മാസിക  പ്രസിദ്ധീകരിക്കുന്ന കതിരൂർ സ്വദേശി  ടി.കെ.ദിലീപ് കുമാറിൻ്റെ "ഒരുകാമ്പസ് പ്രണയം' എന്ന നോവലിൻ്റെ പ്രകാശനം ശനിയാഴ്ച്ച

> **Lead Summary:** തലശേരി: ശനിയാഴ്ച വൈകിട്ട് 3മണിക്ക് ഗവ:ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചേഴ്‌സ് എജ്യുക്കേഷൻ ഹാളിലാണ് പ്രകാശനം നടക്കുകയെന്നു സംഘാടകർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുദ്രപത്രം മാസിക പ്രസിദ്ധീകരിക്കുന്ന 10 -ാമത്തെ പുസ്‌തകമാണ് ഒരു കാമ്പസ് പ്രണയം.

## Article Content

തലശേരി: ശനിയാഴ്ച വൈകിട്ട് 3മണിക്ക് ഗവ:ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചേഴ്‌സ് എജ്യുക്കേഷൻ ഹാളിലാണ് പ്രകാശനം നടക്കുകയെന്നു സംഘാടകർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുദ്രപത്രം മാസിക പ്രസിദ്ധീകരിക്കുന്ന 10 -ാമത്തെ പുസ്‌തകമാണ് ഒരു കാമ്പസ് പ്രണയം.

കതിരൂർ സ്വദേശി ടി.കെ. ദിലീപ് കുമാറിൻ്റെ മൂന്നാമത്തെ പുസ്‌തകം കൂടിയാണിത്. ദിലീപ് കുമാറിൻ്റെ ഒരു കവിതാസമാഹാരവും ഒരു കഥാസമാഹാരവും നേരത്തെ പ്രസിദ്ധികരിച്ചു. വിദ്യാഭ്യാസകാലം മുതൽ സാഹിത്യരംഗത്ത് ശ്രദ്ധേയനാണ്. ക്രിക്കറ്റ് എന്ന ടെലിഫിലിമിന് തിരക്കഥയെഴുതിയിട്ടുണ്ട്. ഇത് വിദ്യാഭ്യാസവകുപ്പിന്റെതടക്കം വിവിധ ഫെസ്റ്റിവെല്ലുകളിൽ പ്രദർശിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ആനുകാലിക പ്രസി ദ്ധീകരണങ്ങളിൽ കഥ, കവിത, ലേഖനങ്ങൾ എഴുതാറുണ്ട്.

മുദ്രപത്രം മാസികയുടെ സഹപത്രാധിപനാണ്. കാമ്പസ് പ്രണയത്തിൻ്റെ പ്രകാശനം നിർവ്വഹിക്കുന്നത് ഡോ : പി.കെ.പോക്കർ ആണ്. ചടങ്ങിൽ പി.ജനാർദ്ദനൻ അധ്യക്ഷത വഹിക്കും. ഗവ:കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പ്രിൻസിപ്പാൾ ഇൻചാർജ്ജ് പി. പ്രശാന്ത് പുസ്‌തകം ഏറ്റുവാങ്ങും. പ്രൊഫ.ദാസൻ പുത്തലത്ത് പുസ്തക പരിചയം നടത്തി.

ചുര്യയി ചന്ദ്രൻ, വി.കെ.സുരേഷ് ബാബു, പൊന്ന്യം സുനിൽ, അനീഷ് പാതിരിയാട്, സി.ഇന്ദു, സി.കെ.സുവർണ്ണ, കെ.പി അബ്ദുൾ ഖലീൽ കെ.പി. എന്നിവർ സംസാരിക്കും. വി.ഇ. കുഞ്ഞനന്തൻ സ്വാഗതവും, എം. രാജീവൻ നന്ദിയും പറയും. വാർത്താ സമ്മേളന ത്തിൽ പി.ജനാർദ്ദനൻ, വി.ഇ. കുഞ്ഞനന്തൻ, ചൂര്വയി ചന്ദ്രൻ, എം. രാജീവൻ മാസ്റ്റർ, ഹരീന്ദ്രൻ മാഹി, അഡ്വ. മുഹമ്മദ് സബീർ, സി.പി.സദാനന്ദൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/204131/the-release-of-the-novel-orukampus-pranayam-by-tk-dileep-kumar-native-of-kathirur-published-by-mudrapatram-magazine-on-saturday)